സൗത്ത് ആഫ്രിക്കക്കെതിരെ മൂന്നാം ടി 20 യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ പിൻബലത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. 56 പന്തിൽ നിന്നും 7 ഫോറും 8 സിക്സും 100 റൺസാണ് സൂര്യ കുമാർ നേടിയത്.ജെയ്സ്വാൾ 41 പന്തിൽ നിന്നും 6 ഫോറും 3 സിക്സുമടക്കം 60 റൺസാണ് നേടിയത്.
മൂന്നാം ട്വന്റി20 മത്സരത്തില് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓപ്പണർമാരായ ഗില്ലും ജെയ്സ്വാളും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ മൂന്നാം ഓവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ 12 റൺസ് നേടിയ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ അടുത്ത പന്തിൽ തിലക് വർമയെ പൂജ്യത്തിനു പുറത്താക്കി.
എന്നാൽ മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ സൂര്യകുമാറിനെയും കൂട്ടുപിടിച്ച് ജയ്സ്വാൾ ഇന്ത്യൻ സ്കോർ ഉയർത്തികൊണ്ടിരുന്നു.ജയ്സ്വാളും സ്കൈയും ക്രീസിലുള്ളപ്പോൾ ഇന്ത്യ 4.2 ഓവറിൽ (27 പന്തിൽ) 50 റൺസ് തികച്ചു. കൂടാതെ, 35 പന്തിൽ 50 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും ഉണ്ടാക്കി. 10 ഓവർ പൂർത്തിയപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 87 റൺസാണ് ഇന്ത്യ നേടിയത്. 34 പന്തിൽ നിന്നും ജയ്സ്വാൾ തന്റെ അർദ്ധ സെഞ്ച്വറി തികച്ചു. ആറു ഫോറും 2 സിക്സും അടക്കമാണ് ഓപ്പണർ ഫിഫ്റ്റി നേടിയത്.
We're out of words to describe Suryakumar Yadav 🤷♂️ Just watch 👇 @StarSportsIndia
— ESPNcricinfo (@ESPNcricinfo) December 14, 2023
Tune-in to the 3rd #SAvIND T20I LIVE NOW | Star Sports Network #Cricket pic.twitter.com/sLZSDhNK5t
11.3 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. 13 ആം ഓവറിൽ ആൻഡിലെ ഫെഹ്ലുക്വായോക്കെതിരെ രണ്ടു സിക്സുകൾ നേടി സൂര്യ കുമാർ യാദവ് അർദ്ധ സെഞ്ച്വറി തികച്ചു. 32 പന്തിൽ നിന്നും രണ്ടു ഫോറും 5 സിക്സും അടക്കമാണ് ക്യാപ്റ്റൻ ഫിഫ്റ്റി പൂർത്തിയാക്കിയത്. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയതിന് ശേഷം ഇരു താരങ്ങളും കൂടുതൽ ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്.
Yashasvi Jaiswal with lift off 🙌 @StarSportsIndia
— ESPNcricinfo (@ESPNcricinfo) December 14, 2023
Tune-in to the 3rd #SAvIND T20I LIVE NOW | Star Sports Network #Cricket pic.twitter.com/gZgtECvlNh
എന്നാൽ 14 ആം ഓവറിൽ സ്കോർ 141 ൽ നിൽക്കുമ്പോൾ ജയ്സ്വാളിനെ ഷംസി പുറത്താക്കി. 41 പന്തിൽ നിന്നും 6 ഫോറും 3 സിക്സുമടക്കം 60 റൺസാണ് ഓപ്പണർ നേടിയത്. 16 ഓവറിൽ ഇന്ത്യൻ സ്കോർ 150 കടന്നു . സൂര്യയുടെ ബാറ്റിൽ നിന്നും യദേഷ്ടം റൺസ് ഒഴുകി. 19 ഓവറിൽ 14 റൺസ് നേടിയ റിങ്കു സിംഗിനെ ബർഗർ പുറത്താക്കിയപ്പോൾ ഇന്ത്യൻ സ്കോർ 4 വിക്കറ്റിന് 188 റൺസ് എന്ന നിലയിലായി.
SKY's flick for six 🔥 @StarSportsIndia
— ESPNcricinfo (@ESPNcricinfo) December 14, 2023
Tune-in to the 3rd #SAvIND T20I LIVE NOW | Star Sports Network #Cricket pic.twitter.com/iEiZUgzroF
അവസാബ് ഓവറിലെ ആദ്യ പന്തിൽ രണ്ടു റൺസ് നേടി സൂര്യകുമാർ സെഞ്ച്വറി പൂർത്തിക്കായി. 55 പന്തിൽ നിന്നും 7 ഫോറും 8 സിക്സും അടക്കമാണ് 100 ൽ എത്തിയത്. തൊട്ടടുത്ത പന്തിൽ വില്യംസിന് വിക്കറ്റ് നൽകി ക്യാപ്റ്റൻ മടങ്ങി. അതിനു പിന്നാലെ ജിതേഷ് ശർമയേയും ജഡേജയെയും ഇന്ത്യക്ക് നഷ്ടമായി.അവസാന ബോളിൽ രണ്ടു റൺസ് നേടി ഇന്ത്യ 200 തികച്ചു.