മുംബൈയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന ലോക്കപ്പ് മത്സരത്തിൽ അവിശ്വസനീയമായ പ്രകടനമാണ് ഓസ്‌ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്സ്വെൽ പുറത്തെടുത്തത്.വെറും 128 പന്തിൽ നിന്ന് 201 റൺസ് നേടിയ 35 കാരൻ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് ജയം നേടികൊടുത്ത് സെമി ഫൈനലിൽ എത്തിച്ചു.
അഞ്ചാം വിക്കറ്റിൽ പാറ്റ് കമ്മിൻസുമായി ചേർന്ന് മാക്സ്വെൽ 202 റൺസ് കൂട്ടിച്ചേർത്ത് 293 റൺസ് വിജയ ലക്‌ഷ്യം മറികടന്നു.21 ഫോറും 10 സിക്സും മാക്സ്വെൽ നേടിയിരുന്നു. പരിക്കിനോട് പൊരുതി നിന്നാണ് മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് വിജയം നേടിക്കൊടുത്തത്.ബാറ്റിങ്ങിന്റെ ഇടയിൽ താരം വേദന കൊണ്ട് പുളയുന്നത് കാണാൻ സാധിച്ചു. ഇതൊന്നും അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഏകദിന മത്സരങ്ങളിൽ ഒന്ന് കളിക്കുന്നതിൽ നിന്ന് തടഞ്ഞില്ല.ഏകദിന ചരിത്രത്തിൽ റൺ വേട്ടയിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡും അദ്ദേഹം നേടി.
തന്റെ ടീം 7 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ തകർന്നു നിൽക്കുമ്പോഴാണ് മാക്‌സ്‌വെൽ തന്നെ മാരക ബാറ്റിങ് പുറത്തെടുക്കുന്നത്.47-ാം ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും പന്തിൽ 6, 6, 4, 6 എന്നിങ്ങനെ സ്കോർ ചെയ്ത് വിജയം സ്വന്തമാക്കി.”കടുത്ത ചൂടും കായികാധ്വാനവും തമ്മിലുള്ള പോരാട്ടമായിരുന്നു അത്. ഞങ്ങള്‍ ഫീല്‍ഡ് ചെയ്യുന്ന സമയത്ത് നല്ല ചൂടായിരുന്നു മൈതാനത്ത്. കനത്ത ചൂടില്‍ ഞാന്‍ അധികമായി പരിശീലനം നടത്തിയിരുന്നില്ല. മത്സരത്തിന്റെ അവസാനം വരെ പിടിച്ച് നില്‍ക്കാനായത് നല്ലതായി കാണുന്നു. ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഞങ്ങളെ എഴുതി തള്ളി, അത്ഭുതം, ഇപ്പോള്‍ ഞങ്ങള്‍ സെമിയില്‍ എത്തി, ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു അത് ഞങ്ങളെ മുന്നിലേക്കെത്തിച്ചു”കാലങ്ങളായി ഓർക്കാനല്ല ഇന്നിങ്സ് കളിച്ചതിന് ശേഷം മാക്‌സ്‌വെല്‍ പറഞ്ഞു.
Only a 360 player like Glenn Maxwell can pull off an inning like that after being 7 down for less than three digits! #AUSvAFG pic.twitter.com/VDUQn3gtwP
— Yusuf Pathan (@iamyusufpathan) November 7, 2023
” ഞാൻ ക്രീസിൽ എത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് എന്ന നിലയിൽ ആയിരുന്നു.ഞാൻ പോസിറ്റീവായിരിക്കാനും പിടിച്ചു നിലക്കാനും ശ്രമിച്ചു.എല്ലാ വഴികളിലും ഞാൻ പ്രതിരോധിച്ചിരുന്നെങ്കിൽ എന്റെ വിക്കറ്റ് നഷ്ടമാകുമായിരുന്നു “മാക്‌സ്‌വെൽ പറഞ്ഞു.’എനിക്കും കമ്മിൻസിനും ഒരു തമാശ പോലെയാണ് തോന്നിയത്.ആ സാഹചര്യത്തെ ക്ഷമയോടെയും ശാന്തമായുമാണ് ഞങ്ങള്‍ നേരിട്ടത് താരം പറഞ്ഞു. സമ്മര്‍ദം അതിജീവിക്കാന്‍ ഞങ്ങള്‍ പരസ്പരം തമാശ പറഞ്ഞുകൊണ്ടിരുന്നു “കമ്മിന്‍സുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് മാക്‌സ്‌വെല്‍ പറഞ്ഞു.
WHAT. JUST. HAPPENED.
— 7Cricket (@7Cricket) November 7, 2023
GLENN MAXWELL MAGIC!#CWC23 pic.twitter.com/H6x3VlqJ7G
നവംബർ 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 2023 ഏകദിന ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഓസീസ് ദക്ഷിണാഫ്രിക്കയെ നേരിടും. പാകിസ്ഥാൻ സെമിഫൈനലിന് യോഗ്യത നേടിയാൽ വേദി മുംബൈയിലേക്ക് മാറ്റും.