‘കിവീസിന് പറക്കാൻ കഴിയില്ല, പക്ഷേ ഗ്ലെൻ ഫിലിപ്സിന് കഴിയും’: ന്യൂസിലൻഡ് താരം എടുത്ത അതിശയകരമായ ക്യാച്ച് | Glenn Phillips

ആതിഥേയരും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെ ന്യൂസിലൻഡിൻ്റെ സ്വന്തം “സൂപ്പർമാൻ”, ഗ്ലെൻ ഫിലിപ്‌സ് ന്യൂട്ടൻ്റെ ഗുരുത്വാകർഷണ നിയമം നാലാം തവണയും ലംഘിച്ചു. ക്രൈസ്റ്റ് ചർച്ച് ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിൻ്റെ 53-ാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം അരങ്ങേറിയത്.

ടിം സൗത്തിയുടെ പന്തിൽ ഒല്ലി പോപ്പ് തൻ്റെ പിൻകാലിൽ നിന്നുകൊണ്ട് ഒരു കട്ട് ഷോട്ട് അടിച്ചു.നിർഭാഗ്യവശാൽ പോപ്പിനെ സംബന്ധിച്ചിടത്തോളം, പന്ത് ഫിലിപ്‌സിൻ്റെ റഡാറിലേക്ക് പോയി, കിവി താരം പറന്നുയർന്ന് ഒറ്റകൈകൊണ്ട് പന്ത് കൈക്കലാക്കി.ഒറ്റക്കൈകൊണ്ട് ക്യാച്ച് പിടിക്കുമ്പോൾ ഫിലിപ്‌സ് ഗ്രൗണ്ടിന് സമാന്തരമായി വായുവിൽ ആയിരുന്നു

നിന്നത്. 77 റൺസ് നേടിയ പോപ്പ് അവിശ്വസനീയമായ മുഖഭാവത്തോട് കൂടിയായാണ് ഡ്രെസിങ് റൂമിലേക്ക് പോയത്.ഇംഗ്ലണ്ട് ബാറ്റർമാരായ ഹാരി ബ്രൂക്കും ഒല്ലി പോപ്പും തങ്ങളുടെ ടീമിനെ കരുത്തുറ്റ സ്ഥാനത്ത് എത്തിക്കുകയായിരുന്നു, 150 റൺസ് കടന്ന കൂട്ടുകെട്ട് തകർക്കാൻ കിവീസ് തീവ്രശ്രമത്തിലായിരുന്നു. പോപ്പിന്റെ വിക്കറ്റോടെ 151 റൺസിൻ്റെ കൂട്ടുകെട്ട് കിവീസ് തകർത്തു.

ഒന്നാം ദിവസം ഇംഗ്ലണ്ട് ന്യൂസിലൻഡിനെ 348 റൺസിന് പുറത്താക്കിയിരുന്നു. നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 319 റൺസ് എന്ന അവസ്ഥയിലാണ് ഇംഗ്ലണ്ട്. തകർപ്പൻ സെഞ്ചുറിയുമായി (163 പന്തിൽ 132) യുവതാരം ഹാരി ബ്രൂക്കും, 37 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ..

Rate this post