അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ബെൻ സ്റ്റോക്സിനെയും കൂട്ടരെയും ഇന്ത്യ 4-1ന് തകർത്തതിന് ശേഷം വെറ്ററൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.ആദ്യ ടെസ്റ്റിൽ തോറ്റതിന് ശേഷം യുവ ഇന്ത്യൻ ടീമിനെയും വെച്ച് രോഹിത് ശർമ്മ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
നിലവാരമുള്ള ബൗളിംഗ് ആക്രമണത്തിനെതിരെ ഇംഗ്ലണ്ട് ബാറ്റർമാർ പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്.ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ടിനായി ബാസ്ബോൾ സമീപനം ദയനീയമായി പരാജയപ്പെട്ടു.എന്നിരുന്നാലും പരാജയപ്പെട്ട ടീം ക്യാപ്റ്റൻ സ്റ്റോക്സിനേക്കാൾ മികച്ചത് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയാണെന്ന് സ്വാൻ വിശ്വസിക്കുന്നില്ല.”ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം മികച്ചവനാണെന്ന് ഞാൻ കരുതുന്നില്ല, കാരണം അദ്ദേഹത്തിൻ്റെ ബൗളർമാർ അവനുവേണ്ടി തന്ത്രം മെനയുന്നു.കൂടുതൽ ആയുധങ്ങൾ അദ്ദേഹത്തിൻ്റെ ആയുധപ്പുരയിൽ ഉണ്ടെന്ന് ഞാൻ കരുതുന്നു” അഞ്ചാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ തോൽവിക്ക് ശേഷം സ്വാൻ പറഞ്ഞു.
അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 64 റൺസിന്റെയും തോൽവിയാണു ഇംഗ്ലണ്ട് നേരിട്ടത്.രോഹിത്തിൻ്റെ ക്യാപ്റ്റൻസിയെ സ്റ്റോക്സുമായി താരതമ്യം ചെയ്യുന്നത് അന്യായമാണെന്ന് സ്വാൻ അഭിപ്രായപ്പെട്ടു. ബൗളർമാരുടെ മികച്ച പ്രകടനമാണ് രോഹിത് ശർമക്ക് വിജയം നേടിക്കൊടുത്തത്.പരമ്പരയിൽ നിന്ന് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ആദ്യ അഞ്ച് പേരിൽ, 5 ടെസ്റ്റുകളിൽ നിന്ന് 26 വിക്കറ്റുകൾ നേടിയ രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെ നാല് സ്ഥാനങ്ങൾ ഇന്ത്യക്കാർ സ്വന്തമാക്കി.
'Don't think #RohitSharma has been superior as captain,' feels #GraemeSwann despite England's 4-1 mauling
— TOI Sports (@toisports) March 10, 2024
Read: https://t.co/Ujm4aGv3Cr #INDvENG #ENGvIND pic.twitter.com/2FV5UOfZz9
ഇംഗ്ലണ്ടിൻ്റെ തോൽവിക്ക് ‘ബാസ്ബോളിനെ’ കുറ്റപ്പെടുത്തുന്നതിന് പകരം, സമീപകാലത്ത് തങ്ങൾക്ക് വിജയം സമ്മാനിച്ച ക്രിക്കറ്റ് എന്ന ബ്രാൻഡ് കളിക്കുന്നതിൽ സ്റ്റോക്സും കൂട്ടരും പരാജയപ്പെട്ടുവെന്ന് സ്വാൻ പറഞ്ഞു.