‘കരിമ്പിൽ നിന്ന് നീര് പിഴിഞ്ഞെടുത്തതുപോലെയാണ് ജസ്പ്രീത് ബുംറ ഉപയോഗിച്ചത്’: ഹർഭജൻ സിംഗ് | Jasprit Bumrah

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ ജസ്പ്രീത് ബുംറയെ ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് കൈകാര്യം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് ഹർഭജൻ സിങ്.സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യൻ പേസർക്ക് പരിക്കേറ്റിരുന്നു.1-3 ന് പരമ്പര തോറ്റപ്പോൾ 5 മത്സരങ്ങളിൽ നിന്ന് മൊത്തം 32 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ ഇന്ത്യയുടെ മികച്ച കളിക്കാരനായിരുന്നു.

പരമ്പരയിൽ ആകെ 151.2 ഓവർ എറിഞ്ഞതിനാൽ പേസർ വളരെയധികം ജോലി ചെയ്യാൻ നിർബന്ധിതനായി.ഇത് ആത്യന്തികമായി പേസറെ ബാധിക്കുകയും പുറംവേദന അനുഭവപ്പെടുകയും സിഡ്‌നി ടെസ്റ്റിൻ്റെ മൂന്നാം ദിവസം ബൗൾ ചെയ്യാൻ കഴിയാതെ വരികയും ഇന്ത്യ മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു. തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ബുംറയെ കരിമ്പ് പോലെ പിഴിഞ്ഞെടുത്തുവെന്നും ഒടുവിൽ ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചെന്നും ഹർഭജൻ പറഞ്ഞു.

‘കരിമ്പില്‍ നിന്ന് നീര് പിഴിഞ്ഞെടുക്കുന്നതുപോലെയാണ് നിങ്ങള്‍ ജസ്പ്രിത് ബുംമ്രയെ ഉപയോഗിച്ചത്. ട്രാവിസ് ഹെഡ് വന്നു, ബുംമ്രയ്ക്ക് പന്ത് നല്‍കൂ. മാര്‍നസ് ലബുഷെയ്ന്‍ വന്നു, പന്ത് ബുംമ്രയ്ക്ക് നല്‍കൂ. സ്റ്റീവ് സ്മിത്ത് വന്നു, പന്ത് ബുംമ്രയ്ക്ക് നല്‍കൂ, എന്നതുപോലെയായിരുന്നു പരമ്പരയിലുടനീളം ഇന്ത്യയുടെ സമീപനം’, ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

‘ബുംമ്രയ്ക്ക് എത്ര ഓവര്‍ ബൗള്‍ ചെയ്യാന്‍ സാധിക്കും? അവസാനം പന്തെറിയാന്‍ ഒട്ടും കഴിയാത്ത അവസ്ഥയിലേക്ക് അദ്ദേഹത്തിനെ ഒതുക്കുകയും ചെയ്തു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ അഞ്ചാം ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചേനെ. പക്ഷേ അവർക്ക് എട്ട് വിക്കറ്റ് നഷ്ടമാകുമായിരുന്നു, അത് അവർക്ക് ബുദ്ധിമുട്ടായേനെ. നിങ്ങൾ അവൻ്റെ നട്ടെല്ല് തകർത്തു, അദ്ദേഹത്തിന് എത്ര ഓവർ നൽകണമെന്ന് മാനേജ്മെൻ്റ് തീരുമാനിക്കേണ്ടതായിരുന്നു” ഹർഭജൻ പറഞ്ഞു.സിഡ്‌നി പിച്ചിൽ ഇന്ത്യയുടെ 2 സ്പിന്നർമാരെ തിരഞ്ഞെടുത്തതിനെയും ഹർഭജൻ വിമർശിച്ചു.

“ടീം സെലക്ഷൻ ശരിയായില്ല. സിഡ്‌നി രണ്ട് സ്പിന്നർമാർ കളിപ്പിച്ചു.ഇത്രയധികം ക്രിക്കറ്റ് കളിച്ചിട്ടും ഇത്രയധികം ക്രിക്കറ്റ് കണ്ടിട്ടും നിങ്ങൾക്ക് ഇത്തരമൊരു ചെറിയ കാര്യം മനസ്സിലാകുന്നില്ല എന്നത് എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്” ഹർഭജൻ പറഞ്ഞു.ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കാനും ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിൽ ബുംറയ്ക്ക് ഇംഗ്ലണ്ട് വൈറ്റ് ബോൾ പരമ്പരയുടെ ഭൂരിഭാഗവും നഷ്ടമാകുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Rate this post