സയ്യിദ് മുഷ്താഖ് അലി ട്രോഫി 2024 ൻ്റെ ആദ്യ റൗണ്ടിൽ 74 റൺസ് നേടിയ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തൻ്റെ പേര് ചരിത്ര പുസ്തകങ്ങളിൽ എഴുതിച്ചേർത്തു.ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ ഗുജറാത്തിനെ പരാജയപ്പെടുത്താൻ തൻ്റെ ടീമായ ബറോഡയെ പാണ്ട്യ സഹായിക്കുകയും ചെയ്തു.
35 പന്തിൽ 74 റൺസെടുത്ത ഹാർദിക് ടി20 ക്രിക്കറ്റിൽ 5000 റൺസ് പിന്നിട്ടു. ഈ സ്കോറിലെത്താൻ അദ്ദേഹത്തിന് ഏഴ് റൺസ് മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. ടി20 ഫോർമാറ്റിൽ 5067 റൺസാണ് അദ്ദേഹത്തിന് ഇപ്പോൾ ഉള്ളത്.ട്വൻ്റി20 ഫോർമാറ്റിൽ 5000 റൺസും 100-ലധികം വിക്കറ്റും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് സ്റ്റാർ ഓൾറൗണ്ടർ ഹാർദിക്. 31 കാരനായ ഓൾറൗണ്ടർ ഫോർമാറ്റിൽ 180 വിക്കറ്റുകൾ നേടിയിട്ടുണ്ട്.211.43 സ്ട്രൈക്ക് റേറ്റിൽ 6 ഫോറും 5 സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഇന്നിങ്സ്.
Indore is treated to a Hardik Pandya special 🤩
— BCCI Domestic (@BCCIdomestic) November 23, 2024
An unbeaten 74*(35) from him guides Baroda to a successful chase 👏👏
Vishnu Solanki with the winning runs 👌👌
Scorecard ▶️ https://t.co/jxHL7n3rjO#SMAT | @IDFCFirstBank pic.twitter.com/K7uLdjZW42
മത്സരത്തിലേക്ക് വരുമ്പോൾ, ഹാർദിക്കിൻ്റെ മികവ് 185 റൺസ് പിന്തുടരാൻ ബറോഡയെ സഹായിച്ചു.സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവരുടെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ഉയർന്ന ചെസ് സ്കോർ ആണിത്.ആഭ്യന്തര ടി20 ടൂർണമെൻ്റിൽ ബറോഡയുടെ ഏറ്റവും ഉയർന്ന ചേസ് 187 ആണ്, 2023 ൽ ഹൈദരാബാദിനെതിരെ ജയ്പൂരിൽ ഇത് നേടിയതാണ്. മഹാരാഷ്ട്രയ്ക്കെതിരെ (2018) 179 റൺസും ഗുജറാത്തിനെതിരെ 177 റൺസും (2009) ഡൽഹിയ്ക്കെതിരെ 170 റൺസും അവർ പിന്തുടര് ന്നിരുന്നു (2012).
– He has swag.
— Tanuj Singh (@ImTanujSingh) November 23, 2024
– He has Aura.
– He has performance.
– He delivered in difficult situations.
– He performed with bat & ball.
– He's the MVP.
HARDIK PANDYA – THE SUPERSTAR. 🌟
pic.twitter.com/w5HK8UNywx
അതിത് ഷേത്തിൻ്റെ വിക്കറ്റ് വീണതിന് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി. അവസാന അഞ്ച് ഓവറിൽ 63 റൺസ് വേണ്ടിയിരുന്ന ബറോഡയ്ക്ക് ശിവാലിക് ശർമ്മയെയും നഷ്ടമായി. ക്യാപ്റ്റനും ഹാർദിക്കിൻ്റെ സഹോദരനുമായ ക്രുണാൽ പാണ്ഡ്യ ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയെങ്കിലും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ആറ് പന്തിൽ മൂന്ന് റൺസെടുത്ത് പുറത്തായതോടെ ബറോഡ വിഷമത്തിലായി.28 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച ഹർദിക് വേഗത്തിൽ റൺ സ്കോർ ചെയ്തു.അവസാന 24 പന്തിൽ 52 റൺസും അവസാന 12 പന്തിൽ 26 റൺസുമാണ് ബറോഡയ്ക്ക് വേണ്ടിയിരുന്നത്.ബറോഡ അഞ്ച് വിക്കറ്റും മൂന്ന് പന്തും ശേഷിക്കെ വിജയിച്ചു.