ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ തൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി. പുതിയ ഐസിസി റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ ടി20 ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യ മാറിയിരിക്കുകായണ്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ സ്ഥാനത്ത് എത്തുന്നത്.
44 റൺസുമായി ടൂർണമെൻ്റ് പൂർത്തിയാക്കുകയും 11 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹാർദിക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.ഡേവിഡ് മില്ലറുടെയും ഹെൻറിച്ച് ക്ലാസൻ്റെയും വിക്കറ്റ് വീഴ്ത്തിയ ഹാർദിക് വിജയത്തിൽ നിർണായകമായി .ഹാർദിക് പാണ്ഡ്യ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് ശ്രീലങ്കൻ താരം വനിന്ദു ഹസരംഗയ്‌ക്കൊപ്പം ടി20 ഐ ഓൾറൗണ്ടറായി ഒന്നാം സ്ഥാനത്തെത്തി.
ടി20 ഐ ഓൾറൗണ്ടർ റാങ്കിംഗിലെ ആദ്യ 10 സ്ഥാനങ്ങളിൽ മറ്റ് മുന്നേറ്റങ്ങൾ ഉണ്ടായിരുന്നു, മാർക്കസ് സ്റ്റോയിനിസ്, സിക്കന്ദർ റാസ, ഷാക്കിബ് അൽ ഹസൻ, ലിയാം ലിവിംഗ്സ്റ്റൺ എന്നിവർ ഒരു സ്ഥാനം ഉയർന്നു. മുഹമ്മദ് നബി നാല് സ്ഥാനങ്ങൾ പിന്നോട്ട് പോയി ആദ്യ അഞ്ചിൽ നിന്ന് പുറത്തായി.T20I ബൗളിംഗ് റാങ്കിംഗിൽ, ആൻറിച്ച് നോർട്ട്ജെ ഏഴ് സ്ഥാനങ്ങൾ ഉയർന്ന് കരിയറിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാനത്തെത്തി, 675 റേറ്റിംഗ് പോയിൻ്റുമായി ഒന്നാം സ്ഥാനത്തുള്ള ആദിൽ റഷീദിന് തൊട്ടുപിന്നിലെത്തി.
15 വിക്കറ്റ് വീഴ്ത്തി ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് അവാർഡ് നേടിയ ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ 12 സ്ഥാനങ്ങൾ ഉയർന്നു.2020 അവസാനത്തിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ഏറ്റവും ഉയർന്ന സ്ഥാനം.കുൽദീപ് യാദവ് ബൗളിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ പ്രവേശിച്ചു, മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സംയുക്ത എട്ടാം സ്ഥാനത്തെത്തി.