‘ഹാർദിക് അല്ല, രോഹിത് തന്നെയാണ് ഇപ്പോഴും മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ’: സമ്മർദ്ദം കൂടുമ്പോൾ പിൻവാങ്ങുന്ന പാണ്ട്യ | IPL2024

മുംബൈ ഇന്ത്യൻസിന്റെ നായകനായി ചുമതലയേറ്റത് മുതൽ വലിയ പ്രതിസന്ധിയിലൂടെയാണ് ഹർദിക് പാണ്ട്യ കടന്നു പോവുന്നത്. ആരാധകരിൽ നിന്നും ഒരു തരത്തിലുള്ള പിന്തുണയും പാണ്ട്യക്ക് ലഭിക്കുന്നില്ല. ക്യാപ്റ്റനെന്ന നിലയിലുള്ള പാണ്ട്യയുടെ പല തീരുമാങ്ങളും ചോദ്യം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു.

സീസണിലെ ആദ്യ മത്സരങ്ങളിലെ തോൽവി വിമർശനത്തിന്റെ ശക്തി കൂട്ടുകയും ചെയ്തു.ഗുജറാത്ത് ടൈറ്റൻസിനൊപ്പം ആത്മവിശ്വാസമുള്ള കളിക്കാരനായിരുന്ന ഹർദിക് മുംബൈയിയിലേക്ക് മടങ്ങിയതിന് ശേഷം ഇത് കാണാതാവുകയായിരുന്നു. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ സമ്മർദം താങ്ങാനാവാതെ രോഹിത് ശർമ്മയെ ടീമിനെ നയിക്കാൻ അനുവദിച്ചു.രോഹിതിൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഹാർദിക് കാളി മുന്നോട്ട് കൊണ്ട് പോയതും മുംബൈയെ 9 റൺസിന് വിജയത്തിലെത്തിച്ചതും.ശശാങ്ക് സിംഗും അശുതോഷ് ശർമ്മയും എംഐ ബൗളർമാരെ ഫോറും സിക്‌സും അടിച്ച് തകർത്തപ്പോൾ സ്റ്റാർ ഓൾറൗണ്ടർ ബാക്ക്‌ഫൂട്ടിലേക്ക് പോയപ്പോൾ രോഹിത് ഹാർദിക്കിൻ്റെ രക്ഷയ്‌ക്കെത്തി.

ഡെത്ത് ഓവറുകളിൽ ഭയാനകമായ നിരക്കിൽ റൺസ് പിറന്നപ്പോൾ രോഹിത് ജെറാൾഡ് കോറ്റ്‌സിയും ആകാശ് മധ്‌വാളും സംസാരിക്കുന്നത് കണ്ടു. അവസാന ഓവർ എറിയാനെത്തിയ യുവ പേസര്‍ ആകാശ് മധ്‌വാൾ ഹാര്‍ദിക്കിന്‍റെ വാക്കുകളേക്കാള്‍ മുന്‍ നായകൻ രോഹിതിന്റെ വാക്കുകൾക്കാണ് പ്രാധാന്യം നൽകിയത്.അഞ്ച് തവണ കിരീടം നേടിയ ക്യാപ്റ്റൻ ഫീൽഡ് പ്ലെയ്‌സ്‌മെൻ്റുകൾ നിയന്ത്രിച്ചു.മുൻ ഗെയിമുകളിലേതുപോലെ ബൗണ്ടറി റോപ്പിന് പകരം 30-യാർഡ് സർക്കിളിലാണ് രോഹിത് നിലയുറപ്പിച്ചത്.

“ഹാർദിക് എംഐ ക്യാപ്റ്റനാണെങ്കിലും പഞ്ചാബിനെതിരായ മത്സരത്തിൽ അവരെ നയിച്ചില്ല. എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് രോഹിതായിരുന്നു. രോഹിത് മുന്നോട്ട് വരുന്നത് കാണാൻ സാധിച്ചത് മികച്ച കാഴ്ചയായിരുന്നു.ജസ്പ്രീത് ബുംറ പോലും തൻ്റെ അഭിപ്രായം രേഖപ്പെടുത്തി. ഈ മൂന്ന് പേരും എംഐയിലെ ഏറ്റവും സീനിയർ കളിക്കാരാണ്, അവർ ഒടുവിൽ ഒരു ഗ്രൂപ്പായി പ്രവർത്തിക്കുന്നു,” ഹർഭജൻ സിംഗ് പറഞ്ഞു.