വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി 20 യിൽ തകർപ്പൻ ജയമവുമായി ഇംഗ്ലണ്ട്, ആദ്യ രണ്ടു മത്സരവും ഇംഗ്ലണ്ടിന് പരമ്പര നഷ്ടപ്പെടാതിരിക്കാൻ ജയം അനിവാര്യമായിരുന്നു.ഗ്രെനഡയിൽ 223 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ടിന് അവസാന ഓവറിൽ ജയിക്കാൻ 21 റൺസ് വേണമായിരുന്നു.ഒന്നാം ടി20യിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ റസ്സൽ പന്ത് കയ്യിലെടുത്തു.
അവസാന ഓവറിന് മുമ്പ് 2 പന്തുകൾ മാത്രം കളിച്ച ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക് റസ്സലിനെതിരെ 24 ( 4,6,6,2,6) അടിച്ചെടുത്ത് ഒരു പന്ത് ശേഷിക്കെ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തു.വെറും 7 പന്തിൽ 31 റൺസുമായി താരം പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പരമ്പര 2-1 നിലയിലായി. ഇംഗ്ലണ്ടിനായി ഓപ്പണറായി ഇറങ്ങിയ സാൾട്ട് വെറും 56 പന്തിൽ 109* റൺസ് അടിച്ചെടുത്തു.
ആദ്യ ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 8/2 എന്ന നിലയിൽ നിന്നന്വ കൂറ്റൻ സ്കോർ പടുതുയർത്തിയത്.നിക്കോളാസ് പൂരൻ 45 പന്തിൽ നിന്ന് 82 റൺസ് അടിച്ചു കൂട്ടി.റോവ്മാൻ പവൽ (39), ഷെർഫെയ്ൻ റൂഥർഫോർഡ് (29), ഷായ് ഹോപ്പ് (26 ) എന്നിവരും മികച്ച പ്രകടനം നടത്തി.വെറും അഞ്ച് പന്തിൽ 18* റൺസ് നേടിയ ജേസൺ ഹോൾഡർ വെസ്റ്റ് ഇൻഡീസിനെ 222/6 എന്ന നിലയിലേക്ക് ഉയർത്തി.ആദിൽ റഷീദ് (നാല് ഓവറിൽ 2/32), റീസ് ടോപ്ലി (നാല് ഓവറിൽ 1/32) എന്നിവർ ഇംഗ്ലണ്ടിനായി മികച്ച രീതിയിൽ പന്തെറിഞ്ഞു.
21 needed for England off the final over against West Indies. Cue Harry Brook pic.twitter.com/l2jNEMWQhM
— James Dart (@James_Dart) December 16, 2023
Harry Brook. Stunning.#WIvENG pic.twitter.com/UMJ2cAxrlj
— The Cricketer (@TheCricketerMag) December 16, 2023
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ സൾട്ടും ബാറ്റ്ലറും 11 ഓവറിൽ 115 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.34 പന്തിൽ നിന്നും 51 റൺസ് നേടിയ ബട്ട്ലറെ റസ്സൽ പുറത്താക്കി.ലിവിങ്സ്റ്റൺ 18 പന്തിൽ നിന്നും 30 റൺസ് നേടി പുറത്തായി. അവസാന ഓവറിൽ ബ്രൂക്ക് ആഞ്ഞടിച്ചതോടെ അവിശ്വസനീയ ജയം ഇംഗ്ലണ്ട് സ്വന്തമാക്കി.
Phil Salt keeping England in the chase 💪#WIvENGpic.twitter.com/LOKFusdg5w
— The Cricketer (@TheCricketerMag) December 16, 2023