ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിലേക്ക്. .നോർത്ത് ലണ്ടൻ ക്ലബ്ബിന് കുറഞ്ഞത് € 100 മില്യൺ ലഭിക്കാൻ ആഗ്രഹിച്ചതിനാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ബയേൺ മുന്നോട്ട് വെച്ച മൂന്ന് ബിഡുകൾ സ്പർസ് നിരസിക്കുന്നത് കണ്ടു.പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കെയ്നുമായി ബന്ധപ്പെട്ട് സ്പർസും ബയേണും ധാരണയിൽ എത്തിയതായി റിപ്പോർട്ട്.
“എക്സ്ക്ലൂസീവ്: ഹാരി കെയ്നെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക് ടോട്ടൻഹാമുമായി ധാരണയിലെത്തി” അത്ലറ്റിക് ജേണലിസ്റ്റ് ഡേവിഡ് ഓൺസ്റ്റൈൻ ട്വീറ്റ് ചെയ്തു.ടോട്ടൻഹാമുമായി 100 മില്യണിലധികം തുകയ്ക്ക് (£86m/$110) കരാറിൽ ഏർപ്പെട്ടതായി ഡേവിഡ് ഓൺസ്റ്റൈൻ റിപ്പോർട്ട് ചെയ്തു. ബയേർ മ്യൂണിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആയിരിക്കും ഇത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് മുതൽ റയൽ മാഡ്രിഡ് വരെയുള്ള ക്ലബ്ബുകൾ ഇംഗ്ലീഷ് സ്ട്രൈക്കർക്കായി താല്പര്യവുമായി എത്തിയിരുന്നു. എന്നാൽ ബയേൺ മാത്രമാണ് വലിയ ഓഫറുമായി മുന്നോട്ട് വന്നത്. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ ആണെങ്കിലും ഒരു കിരീടം നേടാൻ ഇതൂവരെ കെയ്നിനു സാധിച്ചിട്ടില്ല,ഈ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യം കൂടിയും 30 കാരനുണ്ട്.
പോളിഷ് സ്ട്രൈക്കർ ലെവെൻഡോസ്കി ക്ലബ് വിട്ടതിനു ശേഷം മിക്ച്ചര് സ്ട്രൈക്കറെ ടീമിലെത്തിക്കാൻ ബയേണിന് കഴിഞ്ഞിരുന്നില്ല. ലിവർപൂളിൽ നിന്നും ടീമിലെത്തിച്ച സാദിയോ മനേക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതോടെ സൗദിയിൽക്ക് മാറുകയും ചെയ്തു.