വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ തകർപ്പൻ ജയം നേടി ഇന്ത്യ തിരിച്ചു വന്നിരുന്നു, പരമ്പരയിൽ WI 2-1ന് മുന്നിലാണ്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാമത്തെ ടി20 മത്സരം 2023 ഓഗസ്റ്റ് 12 ശനിയാഴ്ച നടക്കും.
മൂന്നാം മത്സരത്തിൽ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിയായി ഇന്ത്യ 17.5 ഓവറിൽ മൂന്ന് വിക്കറ്റിന് 164 റൺസ് എടുത്ത് വിജയം സ്വന്തമാക്കി.49 റൺസ് നേടിയ തിലക് വർമ്മയുടെയും 83 റൺസ് സംഭാവന നൽകിയ സൂര്യകുമാർ യാദവിന്റെയും ശ്രദ്ധേയമായ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായത്.
ജയിക്കാൻ 14 പന്തിൽ രണ്ട് റൺസ് മാത്രം മതിയെന്നിരിക്കെ, 17-ാം ഓവറിലെ നാലാം പന്തിൽ ഹാർദിക് പാണ്ഡ്യ സിക്സർ നേടിയാണ് ഇന്ത്യ വിജയം നേടിയത്.എന്നാൽ തിലക് വർമ്മ പുറത്താകാതെ 49 റണ്സെടുത്ത് പുറത്താവാതെ നിൽക്കുമ്പോഴായിരുന്നു പാണ്ട്യയുടെ ഈ പ്രവർത്തി.ഈ സംഭവം ക്രിക്കറ്റ് പ്രേമികൾക്കും വിദഗ്ധർക്കും ഇടയിൽ ഭിന്നിപ്പുണ്ടാക്കി. ഒരു വിഭാഗം ആരാധകർ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നടപടികളെ പിന്തുണച്ചപ്പോൾ രണ്ടാമത്തെ കൂട്ടം ആരാധകർ സംഭവത്തിനിടെ പാണ്ഡ്യയുടെ പെരുമാറ്റത്തെ വിമർശിച്ചു.ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും ബന്ധപ്പെട്ട വിവാദത്തിൽ ക്രിക്കറ്റ് അനലിസ്റ്റ് ഹർഷ ഭോഗ്ലെ സ്ഥിതിഗതികളെ കുറിച്ച് പ്രതികരിച്ചു.
“തിലക് വർമ്മയ്ക്ക് 50 റൺസ് നഷ്‌ടമായതിനെക്കുറിച്ചുള്ള ചർച്ചകൾ എന്നെ അമ്പരപ്പിക്കുന്നു.ടി20 ക്രിക്കറ്റിൽ ലാൻഡ്‌മാർക്കുകളൊന്നുമില്ല.ടി20 ക്രിക്കറ്റിൽ വ്യക്തിഗത സ്ഥിതിവിവരക്കണക്കുകളിൽ 50-കൾ രേഖപ്പെടുത്തണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ വേണ്ടത്ര വേഗത്തിൽ (ശരാശരിയും SR) റൺസ് നേടിയിട്ടുണ്ടെങ്കിൽ അത് മാത്രമാണ് പ്രധാനം” ഹർഷ ഭോഗ്ലെ പറഞ്ഞു.