2025ലെ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച പാകിസ്ഥാൻ പേസർ ഹസൻ അലി. സാഹചര്യം പരിഗണിക്കാതെ ഐസിസി ടൂർണമെൻ്റ് പാകിസ്ഥാനിൽ നടത്തണമെന്ന് പറഞ്ഞു. പാകിസ്ഥാനിൽ മത്സരിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരെ കൂടാതെ ടൂർണമെൻ്റ് നടത്തണമെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.
എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റ് ഫെബ്രുവരി 19 ന് പാകിസ്ഥാനിൽ ആരംഭിക്കും, മാർച്ച് 9 ന് ഫൈനലും നടക്കും.ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം വരാനിരിക്കുന്ന ടൂർണമെൻ്റിനായി പാകിസ്ഥാനിലേക്ക് പോകേണ്ടെന്ന നിലപാടിലാണ് ഇൻഡ്യയുള്ളത്.തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലോ ദുബായിലോ ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) ആവശ്യപ്പെടും.
2008 ഏഷ്യാ കപ്പിന് ശേഷം മെൻ ഇൻ ബ്ലൂ അയൽരാജ്യത്ത് ഒരു പരമ്പരയും കളിച്ചിട്ടില്ല. 2012 ഡിസംബർ മുതൽ 2013 ജനുവരി വരെ ഇന്ത്യയിലാണ് ഇരു എതിരാളികളും തമ്മിലുള്ള അവസാന പരമ്പര നടന്നത്.അതിനുശേഷം ഐസിസി ടൂർണമെൻ്റുകളിലും ഏഷ്യാ കപ്പുകളിലും അവർ പരസ്പരം ഏറ്റുമുട്ടി.മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താൻ തങ്ങള്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റ് പൂര്‍ണമായും പാകിസ്ഥാനില്‍ തന്നെ വേണമെന്നാണ് അവരുടെ അഭിപ്രായം. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇതേ അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ താരം ഹസൻ അലി.
”ഞങ്ങൾ ഇന്ത്യയിൽ കളിച്ചു, അവരും പാകിസ്ഥാനിലേക്ക് വരണം. യികമേഖലയും ആഭ്യന്തരപ്രശ്നങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കരുത്. ഇക്കാര്യം മുമ്പ് പലരും പറഞ്ഞിട്ടുള്ളതാണ്. പല ഇന്ത്യൻ താരങ്ങളും പാകിസ്ഥാനില്‍ കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സർക്കാരിന്റെ നയങ്ങൾ ക്രിക്കറ്റ് ബോർഡിൽ അനാവശ്യ സമ്മർദ്ദം ഉണ്ടാക്കുകയാണ്. ഇന്ത്യൻ ടീം ഇല്ലാതെയും ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാൻ തങ്ങള്‍ ഒരുക്കമാണ് .ടൂര്‍ണമെന്റില്‍ പങ്കെടുക്കാൻ ഇന്ത്യൻ താരങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും മറ്റ് നയമാണ് സ്വീകരിക്കുന്നതാണ്. പാകിസ്ഥാനാണ് ടൂര്‍ണമെന്റിന്റെ ആതിഥേയത്വം വഹിക്കുന്നതെങ്കില്‍ മത്സരങ്ങള്‍ പൂര്‍ണമായും പാകിസ്ഥാനിലേ നടക്കു.ലോക ക്രിക്കറ്റിൽ വേറെയും ടീമുകളുണ്ട്”അലി പറഞ്ഞു .