ഏകദിന അരങ്ങേറ്റത്തിൽ തന്നെ ഹർഷിത് റാണയുടെ ഒരോവറിൽ 26 റൺസ് അടിച്ചെടുത്ത് ഫിൽ സാൾട്ട് | Harshit Rana

ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഹർഷിത് റാണയുടെ ഒരോവറിൽ ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ട് 26 റൺസാണ് നേടിയത്.ഹർഷിത് റാണയുടെ മൂന്നാം ഓവറിൽ സാൾട്ട് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു.ഇന്ത്യൻ ബൗളിംഗ് നിരയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് മത്സരം ആരംഭിച്ചത്.

പവർപ്ലേയിൽ ഇംഗ്ലണ്ട് സുഖകരമായ നിലയിലായിരുന്നു.ഇംഗ്ലീഷ് ഓപ്പണർമാർ ഇരുവരും ഇന്ത്യൻ ബൗളിംഗ് നിരയെ തകർക്കുകയായിരുന്നു.പരിചയസമ്പന്നനായ മുഹമ്മദ് ഷാമിക്കൊപ്പം ഹർഷിത് റാണ ബൗളിംഗ് ഓപ്പൺ ചെയ്തു. മൂന്നാം ഓവറിലെ ആദ്യ പന്തിൽ സാൾട്ട് തന്റെ സ്റ്റമ്പുകൾക്ക് കുറുകെ നടന്ന് റാണയെ സിക്‌സറിലേക്ക് അടിച്ചു. അടുത്ത പന്തിൽ സാൾട്ട് ഫോറിലേക്ക് അടിച്ചു. മൂന്നാം പന്ത് ഫിൽ സാൾട്ട് സിക്സ് അടിച്ചു.നാലാം പന്തിൽ സാൾട്ട് പന്ത് മിഡ് വിക്കറ്റിലൂടെ ഒരു ഫോറിലേക്ക് അടിച്ചു. ഹർഷിത് റാണ എറിഞ്ഞ അഞ്ചാമത്തെ പന്ത് ഫിൽ സാൾട്ട് ബ്ലോക്ക് ചെയ്തു. ഓവറിലെ അവസാന പന്തിൽ ഫിൽ സാൾട്ട് സിക്‌സറടിച്ചു.

അത് ബെൻ ഡക്കറ്റും ഫിൽ സാൾട്ടും തമ്മിലുള്ള അമ്പത് കൂട്ടുകെട്ടിലേക്ക് നയിച്ചു. പക്ഷേ, നിർഭാഗ്യവശാൽ ഹർഷിത് റാണയ്ക്ക് അത് ഒരു ദുരന്ത ഓവർ ആയിരുന്നു.എന്നാൽ ഒൻപതാം ഓവറിൽ സ്കോർ 75 ആയപ്പോൾ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. 26 പന്തിൽ നിന്നും 43 റൺസ് നേടിയ സാൾട്ടിനെ ശ്രേയസ് അയ്യർ റൺ ഔട്ടാക്കി. അടുത്ത ഓവറിൽ സ്കോർ 77 ആയപ്പോൾ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റുകൾ നഷ്ടമായി. 32 റൺസ് നേടിയ ഡക്കറ്റിനെ ഹർഷിത് റാണയുടെ പന്തിൽ ജയ്‌സ്വാൾ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. എ ഓവറിലെ അവസാന പന്തിൽ ഹാരി ബ്രൂക്കിനെ പൂജ്യത്തിനു റാണ മടക്കി അയച്ചു. 16 ആം ഓവറിൽ ഇംഗ്ലണ്ടിന്റെ സ്കോർ 100 കടന്നു.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, സാഖിബ് മഹമൂദ്.