‘സാംസണിന് എത്ര അവസരങ്ങൾ ലഭിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കണം’ : ആകാശ് ചോപ്ര |Sanju Samson

നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയത്. വേൾഡ് കപ്പിനുള്ള ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജുവിനെ ഓസ്‌ട്രേലിയക്കെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയുമുള്ള ടി 20 പരമ്പരകളിൽ നിന്നും ഒഴിവാക്കിയിരുന്നു.

എന്നാൽ പ്രമുഖർ വിട്ടു നിൽക്കുന്ന ഏകദിന പാരമ്പരയിലേക്ക് സഞ്ജുവിനെ തെരഞ്ഞെടുത്തിട്ടുണ്ട്.മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ജൊഹാനസ്ബർഗിൽ ഇന്ന് ആദ്യ മത്സരം കളിക്കും.. ഇന്ത്യൻ ടീമിലെ രണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർമാരിൽ ഒരാളാണ് സാംസൺ, ക്യാപ്റ്റൻ കെ എൽ രാഹുലാണ് മറ്റൊരു താരം. ഈ വര്ഷം വർഷം അത്ര പ്രാധാന്യമില്ലാത്ത ഫോർമാറ്റിലാണ് സഞ്ജുവിനെ തെരഞ്ഞെടുത്തതെന്ന് ആകാശ് ചോപ്ര പറഞ്ഞു.ശ്രേയസ് അയ്യരും റിങ്കു സിംഗും ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്റെ ഭാഗമാകണമെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അഭിപ്രായപ്പെട്ടു. എന്നാൽ സാംസണിന് ഒരു അവസരം ലഭിക്കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

“ശ്രേയസ് അയ്യർ ഈ മത്സരം കളിക്കും. റിങ്കു സിംഗ് തീർച്ചയായും കളിക്കും. സാംസണിന് എത്ര അവസരങ്ങൾ ലഭിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹത്തിന് ലഭിക്കണം. എങ്ങനെയോ ഈ വർഷം അത്ര പ്രാധാന്യമില്ലാത്ത ഫോർമാറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് സാംസണെ തിരഞ്ഞെടുത്തു. ഇപ്പോൾ ഏകദിനങ്ങൾ അല്ല പ്രധാനം, പക്ഷെ സഞ്ജു ഏകദിന ടീമിലെത്തി” ആകാശ് ചോപ്ര പറഞ്ഞു.” ഇന്ത്യക്ക് സാധാരണയായി ഓപ്പണർമാരുടെ ഒരു നിരയുണ്ട്, ഇവിടെ നിങ്ങൾക്ക് അധികമൊന്നും കാണാനാവില്ല . ഏകദിനത്തിൽ കെഎൽ രാഹുൽ ഒരു മധ്യനിര വിക്കറ്റ് കീപ്പർ-ബാറ്ററായി കളിക്കുന്നു. ആരാണ് ഓപ്പൺ ചെയ്യുക? റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ആരാണ്? രജത് പാട്ടിദാറോ സായ് സുദർശനോ, അല്ലെങ്കിൽ തിലക് വർമ്മയാണോ അതോ ശ്രേയസ് അയ്യരോ രാഹുലോ?” അദ്ദേഹം കൂട്ടിച്ചേർത്തു.

സായി സുദർശനോ രജത് പാട്ടിദാറിനോ ആ റോൾ ചെയ്യാൻ കഴിയുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.”യശസ്വി (ജയ്സ്വാൾ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ – ഈ പേരുകളൊന്നും ഈ ടീമിലില്ല.ഒന്നുകിൽ സായി സുദർശനോ രജത് പതിദാറോഓപ്പണറായിരിക്കാം. ഞാൻ ആരും ഒന്നും പറയാത്തതിനാൽ എനിക്ക് ഒരു ഐഡിയയും കിട്ടിയില്ല” ചോപ്ര പറഞ്ഞു.ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷനിൽ ഗെയ്‌ക്‌വാദിന്റെ ഓപ്പണിംഗ് പങ്കാളിയായി ഇന്ത്യൻ ടീം മാനേജ്‌മെന്റിന് സുദർശനൊപ്പം പോകാം.തിലക് വർമ്മയുമായോ സഞ്ജു സാംസണുമായോ ഓപ്പൺ ചെയ്യുന്നത് പരിഗണിക്കാം.