ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ചുറികൾ എന്ന റെക്കോർഡിന് ഒപ്പമെത്താൻ വിരാട് കോലിക്ക് ഇനി ഒരു സെഞ്ച്വറി കൂടി നേടിയാൽ മതി.ഈ 12 വർഷത്തിനിടെ ഇത്രയും സെഞ്ചുറികൾ നേടുമെന്ന് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് വിരാട് കോലി അഭിപ്രായപ്പെട്ടു.
ഏകദിന ലോകകപ്പിൽ പുണെയിൽ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ചുറി കോലിയുടെ 48 മത്തെ ആയിരുന്നു. വേൾഡ് കപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് 354 റൺസ് നേടിയ കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഡക്കിന് കോലി പുറത്താവുകയും ചെയ്തു.
“ഞാൻ ഇത് ചെയ്യുമെന്ന് എപ്പോഴും സ്വപ്നം കണ്ടിരുന്നു, പക്ഷേ കാര്യങ്ങൾ ഈ രീതിയിൽ കൃത്യമായി നടക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, ആർക്കും ഇവ ആസൂത്രണം ചെയ്യാൻ കഴിയില്ല.ഈ 12 വർഷത്തിനിടെ ഇത്രയും സെഞ്ചുറികളും ഇത്രയധികം റൺസും നേടുമെന്ന് ഞാൻ കരുതിയിരുന്നില്ല” വിരാട് കോലി പറഞ്ഞു. ക്രിക്കറ്റ് കരിയറിൽ ഏറ്റവും വേഗത്തിൽ 26,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. 567 ഇന്നിംഗ്സുകളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
One of the most disciplined servants of the game! 👑#ViratKohli #CWC23 #Cricket #Sportskeeda pic.twitter.com/oobnfe3ZyC
— Sportskeeda (@Sportskeeda) October 31, 2023
“എന്റെ ഏക ശ്രദ്ധ ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കുകയും വിഷമകരമായ സാഹചര്യങ്ങളിൽ നിന്ന് ടീമിനായി മത്സരങ്ങൾ ജയിക്കുകയും ചെയ്യുക എന്നതായിരുന്നു. അതിനായി, അച്ചടക്കത്തിലും ജീവിതശൈലിയിലും ഞാൻ കുറച്ച് മാറ്റങ്ങൾ വരുത്തി.ഇപ്പോൾ എനിക്ക് ഗെയിം എങ്ങനെ കളിക്കണം എന്നതിൽ ഏകമനസ്സോടെയുള്ള ശ്രദ്ധയുണ്ട്.ഞാൻ നേടിയ ഫലങ്ങൾ ആ രീതിയിൽ കളിക്കുന്നതിൽ നിന്നാണ് കിട്ടിയത്’ കോലി കൂട്ടിച്ചേർത്തു.
The focus and the hunger have paid off, King 👑❤️🔥#PlayBold #TeamIndia #ViratKohli pic.twitter.com/EeQKm9u7Ci
— Royal Challengers Bangalore (@RCBTweets) October 31, 2023
“മൈതാനത്ത് എന്റെ നൂറ് ശതമാനവും നൽകിക്കൊണ്ടാണ് ഞാൻ ക്രിക്കറ്റ് കളിച്ചത്, അതിൽ നിന്ന് എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ ദൈവം എനിക്ക് നൽകിയതാണ്, കാര്യങ്ങൾ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” കോഹ്ലി പറഞ്ഞു.