ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിന് മുമ്പ് താൻ സമ്മർദ്ദത്തിലായിരുന്നുവെന്ന് അർഷ്ദീപ് സിംഗ്. ഇന്നലത്തെ മത്സരത്തിന് മുമ്പ് അർഷ്ദീപ് മൂന്ന് ഏകദിനങ്ങൾ കളിച്ചിരുന്നുവെങ്കിലും 50 ഓവർ ഫോർമാറ്റിൽ അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു.
ഇന്നലത്തെ മത്സരത്തിലെ രണ്ടാമത്തെ ഓവറിൽ റീസ ഹെൻഡ്രിക്സിന്റെ വിക്കറ്റ് വീഴ്ത്തിയത്തിൽ പിന്നെ അദ്ദേഹം തിരിഞ്ഞുനോക്കിയില്ല.അർഷ്ദീപ് 10-0-37-5 എന്ന കണക്കിൽ ഫിനിഷ് ചെയ്യുകയും സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിനത്തിൽ ഒരു ഇന്ത്യൻ പേസറുടെ ഏറ്റവും മികച്ച ബൗളിംഗ് കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്തു.സുനിൽ ജോഷി, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിൽ അഞ്ചു വിക്കറ്റ് നാലാമത്തെ ഇന്ത്യൻ ബൗളറായി 24 കാരനായ ഇടംകൈയൻ പേസ് ബൗളർ മാറി.ദക്ഷിണാഫ്രിക്കയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് അർഷ്ദീപ്.
” ഏകദിനത്തിൽ ഇതിനുമുമ്പ് ഒരു വിക്കറ്റും വീഴ്ത്താത്തതിനാൽ ഞാൻ അൽപ്പം സമ്മർദ്ദത്തിലായിരുന്നു. അഞ്ച് വിക്കറ്റ് കിട്ടിയതിൽ സന്തോഷം.കുറച്ച് എൽബിഡബ്ല്യുകളും ബൗൾഡുകളും നേടാനായിരുന്നു പദ്ധതി, ”ഇന്നിംഗ്‌സ് ബ്രേക്കിൽ അർഷ്ദീപ് പറഞ്ഞു.തന്റെ ആദ്യ മൂന്ന് ഏകദിനങ്ങളിൽ സ്വാധീനം ചെലുത്താനായില്ലെങ്കിലും, മുകേഷ് കുമാറിനൊപ്പം പുതിയ പന്ത് ക്യാപ്റ്റൻ അർഷ്ദീപിനെ ഏൽപ്പിച്ചു.
Scalping a 5⃣-wicket haul, Arshdeep Singh was on a roll with the ball & bagged the Player of the Match award as #TeamIndia won the first #SAvIND ODI. 👏 👏
— BCCI (@BCCI) December 17, 2023
Scorecard ▶️ https://t.co/tHxu0nUwwH pic.twitter.com/tkmDbXOVtg
“അഡാപ്റ്റബിലിറ്റിയാണ് ഞങ്ങളുടെ ടീമിന്റെ പ്രധാന മുദ്രാവാക്യം. ഞാൻ ഓപ്പൺ ചെയ്താലും ഫസ്റ്റ് ബൗളിംഗ് ചേഞ്ചിൽ വന്നാലും എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.ഒരു വർഷത്തിനു ശേഷം ഞാൻ 50 ഓവർ കളി കളിക്കുകയായിരുന്നു. പക്ഷേ, അതെല്ലാം ഫലം കണ്ടു. അഞ്ചു വിക്കറ്റ് നേടിയ ശേഷം എനിക്ക് വളരെ ഫ്രഷ് ആയി തോന്നുന്നു,” അദ്ദേഹം പറഞ്ഞു.
First ODI wicket ✔️
— Sportskeeda (@Sportskeeda) December 17, 2023
First ODI fifer ✔️
First ODI POTM ✔️
Best ODI bowling spell by an Indian pacer vs SA ✔️
A perfect game for the star left-arm pacer Arshdeep Singh! 🌟#ArshdeepSingh #SAvIND #Cricket #Sportskeeda pic.twitter.com/9l0W9sLdos
ജോഹന്നാസ്ബർഗിലെ പിച്ചിലെ ഈർപ്പം ഫാസ്റ്റ് ബൗളർമാർക്ക് തുണയായെന്ന് അർഷ്ദീപ് പറഞ്ഞു.അർഷ്ദീപിന്റെ സ്‌പെല്ലിന്റെ പിൻബലത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 27.3 ഓവറിൽ 116ന് പുറത്താക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനൊപ്പം മികച്ച ബൗളിംഗ് പങ്കാളിയെ അർഷ്ദീപിന് ലഭിച്ചു. കുൽദീപ് യാദവ് നാന്ദ്രെ ബർഗറിനെ പുറത്താക്കി ആതിഥേയ ടീമിന്റെ ഇന്നിംഗ്‌സിന് തിരശ്ശീല വീഴ്ത്തി.ദക്ഷിണാഫ്രിക്ക ഉയർത്തിയ 117 റൺസ് വിജയ ലക്‌ഷ്യം 16 .4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
Has Team India finally found their long-awaited left-arm swing pacer in Arshdeep Singh? 🤩#ArshdeepSingh #IrfanPathan #Cricket #SAvIND #India #Sportskeeda pic.twitter.com/1ecTKKa9JE
— Sportskeeda (@Sportskeeda) December 17, 2023
5 റൺസ്നേടിയ ഋതുരാജ് ഗെയ്ക്‌വാദിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഏകദിനം കളിക്കുന്ന സായി സുദര്ശനും ശ്രേയസ് അയ്യരും അർദ്ധ സെഞ്ച്വറി നേടി.സായി സുദർശൻ 43 പന്തിൽ നിന്നും 9 ബൗണ്ടറികളോടെ 55 റൺസ് നേടി പുറത്താവാതെ നിന്നു. അയ്യർ 45 പന്തിൽ നിന്നും 52 റൺസ് നേടി പുറത്തായി.