ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ ആദ്യ സെഞ്ചൂറിയനായി ഇബ്രാഹിം സദ്രാൻ |Ibrahim Zadran

അഫ്ഗാനിസ്ഥാനു വേണ്ടി ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ ആയിരിക്കുകയാണ് ഇബ്രാഹിം സദ്രാൻ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയം അനിവാര്യമായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.ഓപ്പണറായ സദ്രാന്‍ 131 പന്തുകളില്‍ നിന്നാണ് 100 റണ്‍സെടുത്തത്. 143 പന്തുകള്‍ നേരിട്ട താരം എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 129 റണ്‍സുമായി പുറത്താകാതെ സദ്രാൻ നിന്നു.

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. റഹ്തുള്ള ഗുര്‍ബാസാണ് ആദ്യം പുറത്തായത്. താരത്തെ ഹെയ്സല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുക്കുകയായിരുന്നു. 21 റണ്‍സാണ് താരം നേടിയത്.സ്‌കോര്‍ 100 കടന്നതിനു പിന്നാലെ റഹ്മത് ഷായും മടങ്ങി. താരത്തെ മാക്സ്വെല്ലാണ് മടക്കിയത്. 30 റണ്‍സായിരുന്നു റഹ്മതിന്റെ സമ്പാദ്യം.200 റൺസിന് മുമ്പ് റഹ്മത്തിനെയും ഹഷ്മത്തുള്ള ഷാഹിദിയെയും നഷ്ടമായെങ്കിലും 131 പന്തിൽ 44-ാം ഓവറിൽ സദ്രാൻ സെഞ്ച്വറിയിലെത്തി.

ഏകദിന ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ അഫ്ഗാനിസ്ഥാൻ ബാറ്ററാണ് സദ്രാൻ.സമിയുള്ള ഷിൻവാരിയെ (96) മറികടന്ന് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനുവേണ്ടിയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടി.ലോകകപ്പിൽ 90-ലധികം സ്‌കോർ നേടിയിട്ടുള്ള ഒരേയൊരു അഫ്ഗാനിസ്ഥാൻ ബാറ്റർമാർ സദ്രാനും ഷിൻവാരിയും മാത്രമാണ്.സദ്രാൻ തന്റെ അഞ്ചാം ഏകദിന സെഞ്ച്വറിയാണ് നേടിയത്.ആറ് സെഞ്ചുറികളുമായി മുഹമ്മദ് ഷഹ്‌സാദാണ് അഫ്ഗാൻ നിരയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയത്.ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരം കൂടിയാണ് സദ്രാന്‍.

21 വയസ്സും 330 ദിവസവുമാണ് താരത്തിന്റെ പ്രായം.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്ട്രേലിയ 4 വിക്കറ്റിന് 49 റൺസ് എന്ന നിലയിൽ പരുങ്ങുകയാണ്.