വിലക്കിൽ നിന്ന് രക്ഷപ്പെട്ട വിരാട് കോഹ്‌ലിക്ക് ഐസിസിയുടെ ശിക്ഷ | Virat Kohli

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ ഉദ്ഘാടന ദിനത്തിൽ ഓസീസ് സാം കോൺസ്റ്റാ സുമായി നടന്ന തർക്കത്തിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് പിഴയും ഡീമെറിറ്റ് പോയിൻ്റും. ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിൻ്റെ 10-ാം ഓവറിനും 11-ാം ഓവറിനുമിടയിൽ കോൺസ്റ്റാസിന്റെ തോളിൽ കോലി ബോധപൂർവം തട്ടിയ കോലി ഐസിസി പെരുമാറ്റച്ചട്ടത്തിൻ്റെ ആർട്ടിക്കിൾ 2.12 ലംഘിക്കുകയും ചെയ്തു.ലെവൽ 1 കുറ്റമായതിനാൽ മാച്ച് ഫീയുടെ 20 ശതമാനം പിഴ ഈടാക്കി.

ക്രീസിലൂടെ നടന്നുപോവുന്നതിനിടെ കോഹ്‌ലിയുടെ ഷോള്‍ഡര്‍ സാമിന്റെ തോളില്‍ ഇടിക്കുകയായിരുന്നു. നീരസം പ്രകടിപ്പിച്ച സാം കോഹ്‌ലിയോട് ഏതാനും വാക്കുകളില്‍ പ്രതികരിച്ചു. ഇതോടെ കോഹ്‌ലിയും മറുപടി നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വാഗ്വാദത്തിനിടെ അമ്പയര്‍ ഇടപെടുകയും രംഗം ശാന്തമാക്കുകയും ചെയ്തു.ഈ സംഭവം വിരാട് കോലിയുടെ തെറ്റാണെന്ന് വാദിച്ച പോണ്ടിങ് വിരാട് എങ്ങനെയാണ് നടന്നുവരുന്നതെന്ന് ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പറഞ്ഞു. മനഃപുര്‍വ്വം ഒരു ഏറ്റുമുട്ടലിന് കോലി പ്രേരിപ്പിച്ചു എന്നതില്‍ സംശയമില്ലെന്നും പോണ്ടിങ് വ്യക്താക്കി.

സംഭവമുണ്ടായ ശേഷം ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സാം കോൺസ്റ്റാസ് പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകിയത്.65 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 60 റൺസ് നേടി പുറത്തായ താരം ഇന്ത്യയുടെ സ്റ്റാർ പേസർ ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകൾ പറത്തി.ഏതു തരത്തിലുള്ള അനുചിതമായ ഫിസിക്കൽ കോൺടാക്ടും ക്രിക്കറ്റിൽ നിരോധിച്ചിരിക്കുന്നു. കളിക്കാർ മനഃപൂർവ്വം, അശ്രദ്ധമായോ അല്ലാതെയോ മറ്റൊരു കളിക്കാരൻ്റെയോ അമ്പയറിൻറെയോ അടുത്തേക്ക് നടക്കുകയോ തോളിൽ തട്ടുകയോ ചെയ്താൽ, പരിധികളില്ലാതെ, ഈ നിയന്ത്രണം ലംഘിക്കും’ എന്ന് ഐസിസിയുടെ കോഡ് ഓഫ് കണ്ടക്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മൈതാനത്ത് പൊതുവെ ആക്രമണ സ്വഭാവമുള്ള വിരാട് കോഹ്‌ലി, അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരത്തോട് തൻ്റെ ആക്രമണോത്സുകത കാണിച്ചതിന് നിരവധി പേരുടെ വിമർശനം ഉയർന്നിരുന്നു.വിരാട് കോഹ്‌ലിയുടെ പ്രവർത്തനങ്ങളുടെ പേരിൽ വിലക്കപ്പെടണമെന്ന് വിവിധ മുൻ താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.ഒരു ടെസ്റ്റ് മത്സരത്തിൽ നിന്ന് വിലക്ക് പ്രതീക്ഷിക്കപ്പെട്ട വിരാട് കോഹ്‌ലി ആ വിലക്കിൽ നിന്ന് രക്ഷപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. എന്നാൽ വിരാട് കോലി ചെയ്തത് തെറ്റാണെന്നാണ് പലരുടെയും അഭിപ്രായം.

Rate this post