‘ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കിരീടം നേടിയേനെ’ : നാഷ്‌വില്ലേ പരിശീലകൻ |Lionel Messi

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമുള്ള തന്റെ ആദ്യത്തെ ട്രോഫി കഹ്‌സീൻജ ദിവസം നേടിയിരുന്നു . ലീഗ് കപ്പിലെ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ നാഷ്‌വില്ലയെ ലിയോ മെസ്സിയും സംഘവും കിരീടം ആദ്യമായി ഉയർത്തുന്നത്.

ജിയോഡിസ് പാർക്കിൽ നടന്ന കളി നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽറ്റിയിലേക്ക് നീങ്ങി. ഇരുടീമിലെയും 11 കളിക്കാരും സ്‌പോട്ട് കിക്ക് എടുത്ത് ആവേശകരമായ ഷൂട്ടൗട്ടിൽ 10-9ന് ജയിച്ചാണ് ജെറാർഡോ മാർട്ടിനോയുടെ ടീം കപ്പ് ഉയർത്തിയത്. മത്സരത്തിന്റെ 23 ആം മിനുട്ടിൽ അവിശ്വസനീയമായ ലോംഗ് റേഞ്ച് സ്‌ട്രൈക്കിലൂടെ മെസി മയാമിയെ മുന്നിലെത്തിച്ചു.ഷൂട്ടൗട്ടിൽ അവരുടെ ആദ്യ പെനാൽറ്റിയും ക്യാപ്റ്റൻ എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് അർജന്റീനിയൻ ഐക്കൺ ഗോളാക്കി മാറ്റി.

മത്സരത്തിന് ശേഷം സംസാരിച്ച നാഷ്‌വില്ല പരിശീലകൻ ഗാരി സ്‌മിത്ത് തങ്ങളാണു മത്സരത്തിൽ മികച്ചു നിന്നതെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. മെസ്സി ഇല്ലായിരുന്നെങ്കിൽ തീർച്ചയായും തങ്ങൾ ഫൈനലിൽ വിജയവും കിരീടവും നെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.”ഞങ്ങൾ മികച്ച ടീമായിരുന്നു, ഞങ്ങൾ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു എന്ന് ഞാൻ സത്യസന്ധമായി പറയും.അവരുടെ ടീമിലുണ്ടായിരുന്ന താരം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ തന്നെ വിജയം നേടിയേനെ. മെസി നേടിയ ഗോൾ അവിശ്വസനീയമായിരുന്നു, ഒന്നുമില്ലായ്‌മയിൽ നിന്നാണ് ആ ഗോൾ വന്നത്.ചില സമയങ്ങളിൽ മെസ്സിയെ തടുക്കുക ആർക്കും കഴിയാത്ത കാര്യമാണെന്നും ” മത്സരത്തിന് ശേഷം സ്മിത്ത് പറഞു.

ഇന്റർ മയാമിയുടെ അഞ്ച് വർഷത്തെ ചരിത്രത്തിലെ ആദ്യ ട്രോഫി ആണിത്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള മെസ്സിയുടെ 44-ാം കിരീടമാണിത്.

Rate this post
lionel messi