സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി20-യില്‍ കൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യ. നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഇന്ത്യ നേടിയത്. ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ വമ്പൻ സ്കോർ നേടിയത്.47 പന്തിൽ നിന്ന് 7 ഫോറും 8 സിക്സും ഉൾപ്പെടെയാണ് അഭിഷേക് സെഞ്ച്വറി നേടിയത്.ഋതുരാജ് ഗെയ്ക്വാദ് 47 പന്തിൽ നിന്നും 77 റൺസ് നേടി.റിങ്കു സിംഗ് 22 പന്തിൽ നിന്നും 48 റൺസ് നേടി.
സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി20-യില്‍ ടോസ് നേടിയ ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍നിന്ന് വിഭിന്നമായി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറിൽ തന്നെ 2 റൺസ് നേടിയ ക്യാപ്റ്റൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി.എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ അഭിഷേക് ശർമ്മ – ഋതുരാജ് ഗെയ്ക്വാദ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ചു.
യദേഷ്ടം ബൗണ്ടറികളും സിക്സുകളും പായിച്ച അഭിഷേക് ശർമ്മ സിംബാബ്വെ ഫീൽഡർമാർ കൈവിട്ട ക്യാച്ച് ശെരിക്കും മുതലാക്കി. 33 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് ശർമ്മ പിന്നീട് കൂടുതൽ ആക്രമിച്ചു കളിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.തുടർച്ചയായ മൂന്നു സിക്സുകൾ പറത്തിയാണ് അഭിഷേക് സെഞ്ച്വറി പൂർത്തിയാക്കിയത്.
വെറും 13 പന്തിൽ നിന്നാണ് രണ്ടാം ഫിഫ്റ്റി അഭിഷേക് പൂർത്തിയാക്കിയയത്.വെറും 46 പന്തിൽ നിന്ന് 7 ഫോറും 8 സിക്സും ഉൾപ്പെടെയാണ് അഭിഷേക് സെഞ്ച്വറി പൂർത്തിയാക്കിയയത്.സെഞ്ച്വറി പൂർത്തിയാക്കി അടുത്ത പന്തിൽ ഓപ്പണർ പുറത്താവുകയും ചെയ്തു. ബൗണ്ടറിയോടെ 38 പന്തിൽ നിന്നും ഗൈക്വാദും അർധസെഞ്ചുറി പൂർത്തിയാക്കി. 19 ആം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു. റിങ്കു സിംഗ് സിക്സിലൂടെയാണ് 200 കടത്തിയത്.