ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടിയിട്ടുണ്ട് . ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (52) രവീന്ദ്ര ജഡേജയും (24) ആണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍ എന്നിവരെ ആദ്യ മണിക്കൂറില്‍ തന്നെ നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനായി വുഡ് രണ്ടും ടോം ഹാർട്ട്ലി ഒരു വിക്കറ്റും വീഴ്ത്തി.സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും ഇന്ത്യക്കായി ഇന്ന് അരങ്ങേറ്റം ക്കുറിച്ചു.
വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപെട്ടത്. 10 പന്തിൽ നിന്നും 10 റൺസ് നേടിയ ജയ്സ്വാളിനെ മാർക്ക് വുഡിന്റെ പന്തിൽ സ്ലിപ്പിൽ ജോ റൂട്ട് പിടിച്ചു പുറത്താക്കി.ഓപ്പണിംഗ് വിക്കറ്റില്‍ രോഹിതും ജൈസ്വാളും ചേര്‍ന്ന് 22 റൺസ് കൂട്ടിച്ചേർത്തു.പിന്നാലെ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ തൻ്റെ സ്ഥാനം രക്ഷിച്ച ശുഭ്മാൻ ഗിൽ ഫോമിനെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടുമുയർത്തി 0 റൺസിന് പുറത്തായി.
മാര്‍ക്ക് വുഡിന്റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ ബാറ്റ് വെച്ച ഗില്‍ വിക്കറ്റിന് പിന്നില്‍ ഫോക്സിന്റെ കൈകളിലൊതുങ്ങി.ആദ്യ 10 ഓവറുകൾക്കുള്ളിൽ സ്പിൻ അവതരിപ്പിക്കാനുള്ള ബെൻ സ്റ്റോക്സിൻ്റെ തീരുമാനം അത്ഭുതങ്ങൾ സൃഷ്ടിച്ചപ്പോൾ ഇടംകൈയ്യൻ സ്പിന്നർ ടോം ഹാർട്ട്ലി തൻ്റെ അക്കൗണ്ട് തുറന്നു. ഹൈദരാബാദിൽ ഇംഗ്ലണ്ടിൻ്റെ വിജയത്തിലെ നായകൻ ഹാർട്ട്ലി മൂന്നാമനായി ഇറങ്ങിയ രജത് പതിദാറിനെ പുറത്താക്കി.5 റൺസ് നേടിയ രജത് പാടീദാറിനെ കവറില്‍ ബെന്‍ ഡക്കറ്റിന്റെ കൈകളിലെത്തിച്ചു.
Captain Rohit 🦸♂️ to the rescue!
— JioCinema (@JioCinema) February 15, 2024
Will we see yet another masterclass from the #TeamIndia captain on Day 1?#BazBowled #JioCinemaSports #IDFCFirstBankTestSeries pic.twitter.com/0JxSJfEYaH
ഹാര്ട്ലിയുടെ പന്തില്‍ രോഹിത് സ്ലിപ്പില്‍ നല്കിയ ക്യാച്ച് ജോ റൂട്ട് കൈവിട്ടത് ഇന്ത്യക്ക് അനുഗ്രഹമായി. പിന്നാലെ ആന്‍ഡേഴ്സന്റെ പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും റിവ്യൂവിലൂടെ രക്ഷപ്പെട്ടു. 33 നു 3 എന്ന നിലയിലായ ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷിച്ചത് ക്യാപ്റ്റൻ റോഹ്ത ശർമ്മ ജഡേജ കൂട്ടുകെട്ടാണ്. ഇരുവരും നാലാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു.
A 🔥 start to the 3rd #INDvENG Test from Mark Wood!
— JioCinema (@JioCinema) February 15, 2024
Who'll lead the fightback for #TeamIndia?#BazBowled #JioCinemaSports #IDFCFirstBankTestSeries pic.twitter.com/vrdcRevF05
ഇന്ത്യ പ്ലേയിങ് ഇലവൻ : രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്: സാക്ക് ക്രോവ്ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), റെഹാന് അഹമ്മദ്, ടോം ഹാര്‍ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്ഡേഴ്സണ്.