മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 86 എന്ന നിലയിലാണ്. 18 പന്തിൽ 18 റൺസ് നേടിയ നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റിൽ ജയ്‌സ്വാൾ -ഗിൽ സഖ്യം മികച്ച രീതിയിൽ ബാറ്റ് ചെയ്തു. എന്നാൽ സ്കോർ 78 ആയപ്പോൾ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച 30 റൺസ് നേടിയ ജയ്‌സ്വാളിനെ അജാസ് പട്ടേൽ പുറത്താക്കി. തൊട്ടടുത്ത അടുത്ത പന്തിൽ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ സിറാജിനെയും ഇന്ത്യക്ക് നഷ്ടമായി.
അടുത്ത ഓവറിൽ ഇല്ലാത്ത റണ്ണിനായി ഓടിയ വിരാട് കോലി മാറ്റ് ഹെൻറിയുടെ ഡയറക്റ്റ് ത്രോയിൽ റൺ ഔട്ട് ആവുകയും ചെയ്തു. 4 റൺസ് മാത്രമാണ് മുൻ ഇന്ത്യൻ നായകന് നേടാൻ സാധിച്ചത്.ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 31 റൺസുമായി ഗിലും പന്തുമാണ് ക്രീസിൽ .മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 235 റൺസിന് ഓൾ ഔട്ടായി . 5 വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജയും 4 വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്‌ടൺ സുന്ദറുമാണ് കിവീസിനെ തകർത്തത്.71 റൺസ് നേടിയ വിൽ യങിന്റെയും 82 റൺസ് നേടിയ ടാറിൽ മിച്ചലിന്റെയും മികച്ച ബാറ്റിങ്ങാണ് കിവീസിന് മാന്യമായ സ്കോർ നൽകിയത്.
ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 15 ആയപ്പോൾ ഡെവോന്‍ കോണ്‍വെ (4)യുടെ വിക്കറ്റ് കിവീസിന് നഷ്ടമായി. ആകാശ് ദീപ് കിവീസ് ഓപ്പണറെ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ 59 ൽ എത്തിയപ്പോൾ 28 റൺസ് നേടിയ നായകൻ ടോം ലാതത്തെയും കിവീസിന് നഷ്ടമായി. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. സ്കോർ 72 ആയപ്പോൾ മൂന്നാം വിക്കറ്റും ന്യൂസിലാൻഡിനു നഷ്ടമായി.
5 റൺസ് നേടിയ രചിൻ രവീന്ദ്രയെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി .എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന വിൽ യങ് ഡാരിൽ മിച്ചൽ കൂട്ടുകെട്ട് ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. ലഞ്ചിന് ശേഷം കിവീസ് സ്കോർ 100 കടക്കുകയും വിൽ യങ് അർധസെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ സ്കോർ 159 ൽ നിൽക്കെ കിവീസിന് ഇരട്ട പ്രഹരം ഏൽപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചു. 138 പന്തിൽ നിന്നും 71 റൺസ് നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്ത യങ്ങിനെ ജഡേജ പുറത്താക്കി.
A round of applause for Ravindra Jadeja! 👏 👏
— BCCI (@BCCI) November 1, 2024
He scalps his 1⃣4⃣th FIFER in Test cricket ✅
Well done! 🙌 🙌
Live ▶️ https://t.co/KNIvTEy04z#TeamIndia | #INDvNZ | @imjadeja | @IDFCFIRSTBank pic.twitter.com/I1UwZN94CM
പിന്നാലെ അതെ ഓവറിൽ തന്നെ വിക്കറ്റ്കീപ്പർ ടോം ബ്ലാണ്ടലിനെ പൂജ്യത്തിനു പുറത്താക്കി ജഡേജ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്കോർ 187 ൽ നിൽക്കെ കിവീസിന് ആറാം വിക്കറ്റും നഷ്ടമായി.17 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സിനെ ജഡേജ പുറത്താക്കി. പിന്നാലെ ഡാരിൽ മിച്ചൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ചായക്ക് ശേഷം 7 റൺസ് നേടിയ സോഥിയെ ജഡേജ പുറത്താക്കി.ആ ഓവറിൽ മാറ്റ് ഹെൻറിയെയും പുറത്താക്കി അഞ്ചാം വിക്കറ്റ് നേടി. സ്കോർ 228 ലെത്തിയപ്പോൾ 82 റൺസ് നേടിയ മിച്ചലിനെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി.സ്കോർ 235 ൽ നിൽക്കെ അജാസ് പട്ടേലിനെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി കിവീസ് ഇന്നിംഗ്സ് അവസാനിച്ചു.