2023 ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചുവരുന്നു. പരിക്കിൽ നിന്നും മോചിതനായ താരം അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 ഐ പരമ്പരയിൽ ദേശീയ ടീമിനെ നയിക്കുകയും ചെയ്യും. ഓൾറൗണ്ടർ ഐപിഎൽ 2024 ൽ കളിക്കില്ല എന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഹാർദിക് പാണ്ഡ്യ ഫിറ്റ്നസ് വീണ്ടെടുതിരിക്കുകയാണ്.അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി20 ഐ പരമ്പരയിൽ ഇന്ത്യയെ നയിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) 2024ൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനും അദ്ദേഹം ആയിരിക്കും.”കണങ്കാലിനേറ്റ പരിക്കിൽ നിന്ന് അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിച്ചു. അദ്ദേഹം എല്ലാ ദിവസവും പരിശീലനം നടത്തുന്നു,” ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ടി20 ഐ, ഐപിഎൽ 2024 എന്നിവയിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വെറും കിംവദന്തികളാണെന്നും അതിൽ സത്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പാണ്ഡ്യയുടെ മടങ്ങിവരവ് സംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പാണ്ഡ്യയുടെ ഫിറ്റ്‌നസ് ദൈനംദിന അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഈ മാസം ആദ്യം പറഞ്ഞിരുന്നു. പാണ്ഡ്യ എത്രയും വേഗം ഫിറ്റ്‌നസ് ആകാനുള്ള കഠിന പ്രയത്‌നത്തിലാണെന്നും ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ തയ്യാറാകുമ്പോൾ മാധ്യമങ്ങളെ അറിയിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.
Hardik Pandya on track for Afghanistan T20Is and IPL
— TOI Sports (@toisports) December 24, 2023
READ: https://t.co/POlCvYcbMK#HardikPandya #cricket #IPL #IPL2024 #INDvAFG #MumbaiIndians pic.twitter.com/HLnincIuIN
പൂനെയിൽ നടന്ന ലോകകപ്പ് ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ സ്വന്തം ബൗളിംഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ പാണ്ഡ്യയ്ക്ക് കണങ്കാലിന് പരിക്കേറ്റു, അതിനുശേഷം അദ്ദേഹത്തിന് പകരം പ്രശസ്ത് കൃഷ്ണയെ ഉൾപ്പെടുത്തി.അടുത്ത സീസണിൽ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയ്ക്കാണ് അദ്ദേഹം മുൻ ടീമിൽ എത്തിയത്.രോഹിത് ശർമ്മയെ മാറ്റി പാണ്ഡ്യയെ എംഐ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.