ലോകകപ്പിൽ ഇന്നലെ ന്യൂസിലൻഡിനെ ദക്ഷിണാഫ്രിക്ക തകർത്തതിന് പിന്നാലെ ട്വിറ്ററിൽ ഉടനീളം ട്രെൻഡിംഗാണ് ‘ഖുദ്രത് കാ നിസാം’. ദക്ഷിണാഫ്രിക്കയുടെ വമ്പൻ ജയം അവസാന നാലിൽ ഇടം പിടിക്കുമെന്ന പാക്കിസ്ഥാന്റെയും അവരുടെ ആരാധകരുടെയും പ്രതീക്ഷകൾ സജീവമാക്കി.നിലവിൽ ആറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബാബർ അസമിന്റെ ടീം.
ന്യൂസിലൻഡിനും ഇംഗ്ലണ്ടിനുമെതിരെ അവർക്ക് രണ്ട് മത്സരങ്ങൾ കൂടി കളിക്കാനുണ്ട്.പാകിസ്ഥാനോടും ലങ്കയ്‌ക്കുമെതിരായ രണ്ട് മത്സരങ്ങളും ജയിക്കുകയും കിവീസ് രണ്ട് കളികൾ തോൽക്കുകയും ചെയ്താൽ പാകിസ്താന് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്താനാകും.പാകിസ്ഥാൻ സെമിയിലേക്ക് യോഗ്യത നേടുകയാണെങ്കിൽ, അവർക്ക് സെമിയിൽ ഇന്ത്യയെ നേരിടാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, ആ സാഹചര്യം യാഥാർത്ഥ്യമാകണമെങ്കിൽ, ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതായിരിക്കണം. കഴിഞ്ഞ ദിവസം ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇന്ത്യ സൗത്ത് ആഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ലോകകപ്പിൽ തോൽവി അറിയാത്ത ഏക ടീമാണ് ഇന്ത്യ.ദക്ഷിണാഫ്രിക്ക, നെതർലൻഡ്‌സ് എന്നിവർക്കെതിരെയാണ് ഇന്ത്യക്ക് ഇനി കളിക്കാനുള്ളത്. ഐസിസിയുടെ യഥാർത്ഥ ഷെഡ്യൂൾ അനുസരിച്ച്, ആദ്യ സെമി ഫൈനൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.
എന്നിരുന്നാലും സെമിയിൽ എത്തിയാൽ മുംബൈയിൽ ഒരു മത്സരം കളിക്കില്ലെന്ന് വേൾഡ് കപ്പ് ഷെഡ്യൂളിന് മുമ്പ് പിസിബി വ്യക്തമാക്കിയിരുന്നു. ബിസിസിഐ അവരുടെ അഭ്യർത്ഥന മാനിക്കുകയും പാകിസ്ഥാൻ സെമിയിലെത്തുകയാണെങ്കിൽ ഈഡൻ ഗാർഡൻ വേദിയാക്കുകയും ചെയ്തു.IND vs PAK ഏറ്റുമുട്ടാനുള്ള സാധ്യത വീണ്ടും ആരാധകരെ ആവേശത്തിലാക്കി. നേരത്തെ റൗണ്ട് റോബിൻ ഘട്ടത്തിൽ ഈ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ഏഴ് വിക്കറ്റിന് പാകിസ്ഥാനെ തകർത്തു.