2023 സെപ്റ്റംബർ 7 മുതൽ 10 വരെ തായ്ലൻഡിലെ ചിയാങ് മായിൽ നടക്കുന്ന 49-ാമത് കിംഗ്സ് കപ്പിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ ടീമിനെ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. ടീമിൽ മൂന്നു മലയാളി താരങ്ങൾ ഇടം നേടി.
മോഹൻ ബഗാൻ താരങ്ങളായ സഹൽ അബ്ദുൽ സമദ് , ആഷിക് കരുണിയൻ, കേരള ബ്ലാസ്റ്റേഴ്സ് താരം കെപി രാഹുൽ എന്നിവരാണ് ടീമിലെ മലയാളികൾ.സെപ്റ്റംബർ 7ന് നടക്കുന്ന സെമിയിൽ ഇന്ത്യ (99-ാം റാങ്ക്) ഇറാഖിനെ (70-ാം റാങ്ക്) നേരിടും.അതേ ദിവസം തന്നെ മറ്റൊരു സെമിഫൈനലിൽ ആതിഥേയരായ തായ്ലൻഡ് (113-ാം റാങ്ക്) ലെബനനെ (100-ാം റാങ്ക്) നേരിടും.
സെമിഫൈനൽ വിജയികൾ സെപ്റ്റംബർ 10-ന് ഫൈനലിൽ മത്സരിക്കും, തോൽക്കുന്നവർ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് കളിക്കും.2019ലെ കിങ്സ് കപ്പിൽ ഇന്ത്യ അവസാനമായി പങ്കെടുത്തപ്പോൾ വെങ്കലം നേടിയിരുന്നു.
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ഗുർമീത് സിങ്.
ഡിഫൻഡർമാർ: ആശിഷ് റായ്, നിഖിൽ പൂജാരി, സന്ദേശ് ജിംഗൻ, അൻവർ അലി, മെഹ്താബ് സിംഗ്, ലാൽചുങ്നുംഗ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്.
മിഡ്ഫീൽഡർമാർ: ജീക്സൺ സിംഗ് തൗണോജം, സുരേഷ് സിംഗ് വാങ്ജാം, ബ്രാൻഡൻ ഫെർണാണ്ടസ്, സഹൽ അബ്ദുൾ സമദ്, അനിരുദ്ധ് ഥാപ്പ, രോഹിത് കുമാർ, ആഷിക് കുരുണിയൻ, നൗറെം മഹേഷ് സിംഗ്, ലാലിയൻസുവാല ചാങ്തെ.
മുന്നേറ്റ നിര : മൻവീർ സിംഗ്, റഹീം അലി, രാഹുൽ കെ.പി.