അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടി 20 യിൽ അനായാസ വിജയവുമായി ഇന്ത്യ . മൊഹാലിയിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. അഫ്ഗാൻ ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം 17.3 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ശിവം ദുബെ 40 പന്തിൽ നിന്നും 60 റൺസ് നേടി പുറത്താവാതെ നിന്നു.ജിതേഷ് ശർമ 30 ഉം തിലക് വർമ്മ 26 ഉം ഗിൽ 23 ഉം റൺസ് നേടി.റിങ്കു ഐങ് 9 പന്തിൽ നിന്നും 16 റൺസുമായി പുറത്താവാതെ നിന്നു.
159 റൺസ് ലക്ഷ്യവുമായി ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ആദ്യ ഓവറിൽ തന്നെ റൺസ് ഒന്നും നേടാതെ ക്യാപ്റ്റൻ രോഹിത് ശർമ്മ റൺ ഔട്ടായി. സ്കോർ 28 ൽ നിൽക്കെ 22 റൺസ് നേടിയ ഗില്ലിനെ മുജീബ് പുറത്താക്കി.സ്കോർ 72 ൽ നിൽക്കെ 26 റൺസ് നേടിയ തിലക് വർമയെയും ഇന്ത്യക്ക് നഷ്ടമായി. ശിവം ദുബെയും ജിതേഷ് ചേർന്ന് 12 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടത്തി. 14 ഓവറിൽ സ്കോർ 117 ൽ നിൽക്കെ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി.21 പന്തിൽ നിന്നും 30 റൺസ് നേടിയ ജിതേഷ് ശർമയെ മുജീബ് പുറത്താക്കി.അര്‍ധ സെഞ്ച്വറി നേടിയ ശിവം ദുബെയും റിങ്കു സിങ്ങും കൂടി ഇന്ത്യൻ വിജയം പൂർത്തിയാക്കി.
𝙈𝙤𝙝𝙖𝙡𝙞 𝙈𝙖𝙭𝙞𝙢𝙪𝙢𝙨 ft. Shivam & Tilak 🚀#IDFCFirstBankT20ITrophy #JioCinemaSports #GiantsMeetGameChangers #INDvAFG pic.twitter.com/kzosOiKTX7
— JioCinema (@JioCinema) January 11, 2024
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന് ഓപ്പണര്‍മാരായ റഹ്മത്തുള്ള ഗുര്‍ബാസും (28 പന്തില്‍ 23) ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനും (22 പന്തില്‍ 25 മികച്ച തുടക്കമാണ് നല്‍കിയത്.അക്സര്‍ പട്ടേല്‍ മൂന്നു റൺസ് നേടിയ റഹ്മത്ത് ഷായെ പുറത്താക്കിയതോടെ അഫ്ഗാനിസ്ഥാൻ മൂന്നു വിക്കറ്റിന് 57 റൺസ് എന്ന നിലയിലായി. നാലാം വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി അസ്മത്തുള്ള ഒമര്‍സായും മുഹമ്മദ് നബിയും അഫ്ഗാനിസ്ഥാനെ കൈപിടിച്ചുയർത്തി.
Nabi power 💪🔥
— JioCinema (@JioCinema) January 11, 2024
The Afghan veteran is striking them hard in the 1st #INDvAFG T20I! 🙌#IDFCFirstBankT20ITrophy #JioCinemaSports #GiantsMeetGameChangers pic.twitter.com/BMMMJEnB3G
18ാം ഓവറില്‍ 22 പന്തിൽ നിന്നും 29 റൺസ് നേടിയ മുകേഷ് കുമാര്‍ ഒമര്‍സായുടെ വിക്കറ്റെടുത്തു.ഓവറിലെ അവസാന പന്തില്‍ 27 പന്തിൽ നിന്നും 42 റൺസ് നേടിയ മുഹമ്മദ് നബിയെയും മുകേഷ് കുമാര്‍ മടക്കി. നജീബുള്ള (11 പന്തില്‍ 19), കരീം ജന്നത്ത് (5 പന്തില്‍ 9) എന്നിവർ ചേർന്ന് അഫ്ഗാനിസ്ഥാൻ സ്കോർ 150 കടത്തി. 20 ഓവറിൽ അഫ്ഗാനിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസിൽ എത്തിച്ചു. ഇന്ത്യക്കായി അക്സര്‍ പട്ടേലും മുകേഷ് കുമാറും രണ്ട് വീതവും ശിവം ദുബെ ഒരു വിക്കറ്റും നേടി.