സൂപ്പർ ഓവറിൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ട്വന്റി-20 ക്രിക്കറ്റ് പരമ്പര തൂത്തുവാരി (3-0). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക എട്ട് വിക്കറ്റിന് ഇതേ സ്കോറിലൊതുങ്ങി. മത്സരം സമനിലയിലേക്ക് അവസാനിച്ചതോടെ സൂപ്പർ ഓവറിൽ വിധി നിർണ്ണയിക്കാൻ മത്സരം നീങ്ങി.
സൂപ്പർ ഓവറിൽ ശ്രീലങ്കക്ക് നേടാൻ കഴിഞ്ഞത് രണ്ട് റൺസ് മാത്രം, മൂന്ന് റൺസ് ടാർജറ്റ് സൂപ്പർ ഓവറിലെ ഫസ്റ്റ് ബോളിൽ തന്നെ ഫോർ അടിച്ചു നായകൻ സൂര്യ പൂർത്തിയാക്കി.തോൽവി ഉറപ്പിച്ച സമയത്ത് അവസാന ഓവറുകളിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തുടരെ വിക്കറ്റുകൾ വീഴ്ത്തി മത്സരം സമനിലയിലേക്കും സൂപ്പർ ഓവറിലേക്കും എത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 9 വിക്കെറ്റ് നഷ്ടത്തിൽ 137 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ഗംഭീര തുടക്കം ലഭിച്ചിട്ടും ശ്രീലങ്കക്ക്,8 വിക്കറ്റ് നഷ്ടത്തിൽ നേടാൻ കഴിഞ്ഞതും 137 റൺസ്.
.ഗിൽ (39 റൺസ് ), റിയാൻ പരാഗ് (26 റൺസ് ), സുന്ദർ (25 റൺസ് ) എന്നിവരുടെ കരുത്തിലാണ് ഇന്ത്യൻ ടീം 137 റൺസിൽ എത്തിയത്. സഞ്ജു ഡക്കിൽ പുറത്തായി. ടി 20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ് നിരാശപ്പെടുത്തി. മൂന്നാം ടി20 യിലും താരം പൂജ്യത്തിന് പുറത്തായി. രണ്ടാം ടി20യില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ഇറങ്ങിയ സഞ്ജു ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു.മറുപടി ബാറ്റിംഗിൽ ഒരു വിക്കെറ്റ് മാത്രം നഷ്ടത്തിൽ 100 റൺസ് നേടിയ ശേഷമാണു ശ്രീലങ്കൻ ടീം തകർന്നത്. ഇന്ത്യക്ക് വേണ്ടി റിങ്കു സിംഗ്, സൂര്യകുമാർ യാദവ്,സുന്ദർ, ബിശ്ണോയി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.19–ാം ഓവർ ബോൾ ചെയ്ത റിങ്കു സിങ് മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയതോടെയാണ് മത്സരം അപ്രതീക്ഷിതമായി ആവേശകരമായത്.
ശ്രീലങ്കയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 12 പന്തിൽ വെറും ഒൻപതു റൺസാണ്. കൈവശമുണ്ടായിരുന്നത് ആറു വിക്കറ്റും. അവസാന ഓവർ എറിഞ്ഞ സൂര്യയുടെ ബൗളിംഗ് ശ്രീലങ്കയെ പിടിച്ചുകെട്ടുകയും മത്സരം സൂപ്പർ ഓവറിൽ എത്തുകയും ചെയ്തു . സൂപ്പര്‍ ഓവറില്‍ ബാറ്റിംഗിനെത്തിയ ലങ്ക രണ്ട് റണ്‍സിനിടെ രണ്ടും വിക്കറ്റും കളഞ്ഞു. ഇന്ത്യക്ക് ജയിക്കാന്‍ മൂന്ന് റണ്‍ മാത്രം. ആദ്യ പന്ത് തന്നെ സൂര്യകുമാര്‍ യാദവ് ഫോര്‍ നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. മ