ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിലെ അഞ്ചു വിക്കറ്റ് വിജയത്തോടെ ഐസിസിയുടെ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ.ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഒരേ സമയം എല്ലാ ഫോർമാറ്റുകളിലും ഒന്നാം റാങ്കുള്ള ടീമായി മാറിയ രണ്ടാമത്തെ ടീമായി ഇന്ത്യ മാറി.
അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ടീം കൂടിയാണ് അവർ.മൊഹാലിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ജയിച്ച ഇന്ത്യ 116 റേറ്റിംഗ് പോയിന്റുമായി ഐസിസിയുടെ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി. 115 പോയിന്റുമായി പാക്കിസ്ഥാൻ രണ്ടാം സ്ഥാനത്താണ്.ഏകദിന റാങ്കിങ്ങിൽ മൂന്നാമതാണ് ഓസ്ട്രേലിയ. 111 പോയിന്റാണ് ഓസ്ട്രേലിയക്ക് ഉള്ളത്.അടുത്തിടെ 2023 ഏഷ്യാ കപ്പ് നേടിയതിന് ശേഷം, എല്ലാ ഫോർമാറ്റുകളിലും ഒന്നാം റാങ്കുള്ള ടീമായി മാറിയത് മെൻ ഇൻ ബ്ലൂവിന് വലിയ വിജയമാണ്.പ്രത്യേകിച്ചും അടുത്ത മാസം നാട്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി.
2012-ൽ ദക്ഷിണാഫ്രിക്ക മാത്രമാണ് എല്ലാ ഫോർമാറ്റുകളിലും ഒന്നാം നമ്പർ ടീമെന്ന അപൂർവ നേട്ടം കൈവരിച്ചത്. എന്നാൽ ഇന്ത്യൻ ടീം ചരിത്രപുസ്തകങ്ങളിൽ അവരുടെ പേരുകൾ എഴുതിച്ചേർത്തു.ടെസ്റ്റ്, ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിരിക്കുമ്പോഴും ഏകദിനത്തിലെ ഒന്നാം സ്ഥാനത്തിനായി പാക്കിസ്ഥാനും ഓസ്ട്രേലിയയുമായി ഇന്ത്യക്ക് കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്.സെപ്തംബർ 24 ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.ഇത് ഇന്ത്യയെ ഐസിസി റാങ്കിംഗിൽ ഒന്നാ സ്ഥാനക്കാരായി ലോകകപ്പിന് പോവാൻ സഹായിക്കും.
No. 1 Test team ☑️
— BCCI (@BCCI) September 22, 2023
No. 1 ODI team ☑️
No. 1 T20I team ☑️#TeamIndia reigns supreme across all formats 👏👏 pic.twitter.com/rB5rUqK8iH
ഇന്ത്യൻ ടീം എല്ലാ ഫോർമാറ്റുകളിലും ഐസിസി റാങ്കിംഗിൽ മികച്ചുനിൽക്കുന്നു എന്ന് മാത്രമല്ല, ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും ചെയ്തു.ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ശുഭ്മാൻ ഗിൽ രണ്ടാം സ്ഥാനത്താണ്.ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് സൂര്യകുമാർ യാദവ്, ടി20 ഐ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് രണ്ടാം സ്ഥാനത്തുള്ളത്.ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറാണ് രവീന്ദ്ര ജഡേജ.ബൗളർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ് രവീന്ദ്ര ജഡേജ, അശ്വിനാണ് ഒന്നാം സ്ഥാനത്ത്.
India dethrones Pakistan to take the top spot in the latest ICC Men's ODI ranking after a comfortable win against Australia in Mohali. pic.twitter.com/PPXgDIfmdF
— CricTracker (@Cricketracker) September 22, 2023