ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 117 റൺസ് വിജയ ലക്ഷ്യം 16 .4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 5 റൺസ്നേടിയ ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഏകദിനം കളിക്കുന്ന സായി സുദര്‍ശനും ശ്രേയസ് അയ്യരും അർദ്ധ സെഞ്ച്വറി നേടി.
സായി സുദർശൻ 43 പന്തിൽ നിന്നും 9 ബൗണ്ടറികളോടെ 55 റൺസ് നേടി പുറത്താവാതെ നിന്നു. അയ്യർ 45 പന്തിൽ നിന്നും 52 റൺസ് നേടി പുറത്തായി. ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക 27. 3 ഓവറിൽ 116 റൺസ് എടുക്കുന്നതിനിടയിൽ ഓൾ ഔട്ടായി.അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന് എന്നിവരുടെ മാരക ബൗളിംഗാണ് ദക്ഷിണാഫ്രിക്കയുടെ അടിത്തറ ഇളക്കിയത്. 33 റൺസെടുത്ത ഫെഹ്ലുക്വായാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്കോറർ.ടോണി ഡെ സോര്‍സി 28 റൺസും നേടി.
Cannot hit your first ball any better – classic from Shreyas Iyer
— ESPNcricinfo (@ESPNcricinfo) December 17, 2023
Tune in to the 1st #SAvIND ODI LIVE NOW | @StarSportsIndia #Cricket pic.twitter.com/F57csnNd0n
ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് 5 ഉം ആവേശ ഖാൻ 4 ഉം വിക്കറ്റ് നേടി പത്തോവറില്‍ 37 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ഷ്ദീപ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടമാണ് അര്‍ഷ്ദീപ് നേടിയത് .സുനിൽ ജോഷി, യുസ്വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ അഞ്ചു വിക്കറ്റ് നാലാമത്തെ ഇന്ത്യൻ ബൗളറായി 24 കാരനായ ഇടംകൈയൻ പേസ് ബൗളർ മാറി.
India down SA's 117 target in the 17th over 💥
— ESPNcricinfo (@ESPNcricinfo) December 17, 2023
– Fifty on debut for Sai Sudharshan
– Eighth 50+ score for Shreyas Iyer in 2023
👉 https://t.co/KlF2UsA3nF | #SAvIND pic.twitter.com/ic4zrKwkG3
ദക്ഷിണാഫ്രിക്കയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് അർഷ്ദീപ്. നാല് വിക്കറ്റുകള്‍ ആവേശ് ഖാന് സ്വന്തമാക്കി. താരം എട്ടോവറില്‍ 27 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ നേടിയത്. ആവേശ് ഖാന്റേയും ഏദിനത്തിലെ മികച്ച പ്രകടനമാണിത്. ശേഷിച്ച ഒരു വിക്കറ്റ് കുല്‍ദീപ് യാദവും പിഴുതു.