ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഇന്ത്യ 436 റൺസിന് പുറത്ത്. ഏഴു വിക്കറ്റിന് 421 റൺസ് എന്ന നിലയിൽ മൂന്നാം ദിനം മത്സരം പുണനാരംഭിച്ച ഇന്ത്യക്ക് 15 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർത്താൻ സാധിച്ചുള്ളൂ.190 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ ഇന്ത്യക്ക് സാധിച്ചു.87 റൺസ് നേടിയ ജഡേജയെ റൂട്ടും 44 റൺസ് നേടിയ അക്സർ പട്ടേലിനെ രെഹാൻ അഹമ്മദും പുറത്താക്കി. ഇംഗ്ലണ്ടിനായി ജോ റൂട്ട് 79 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.ഹാർട്ടലിയും രെഹാൻ അഹമ്മദും രണ്ടു വീതം വിക്കറ്റുകൾ നേടി.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 246 റണ്‍സിന് മറുപടിയായി ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. ഒന്നാം ദിനം രോഹിത് ശര്‍മ്മയെ മാത്രം നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. 70 പന്തില്‍ 76 റണ്‍സെടുത്ത് രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ജയ്സ്വാള്‍ ഒരു ഫോറുകൂടെ അടിച്ച ശേഷം 80 റണ്‍സുമായി മടങ്ങി. ജോ റൂട്ട് ജയ്സ്വാളിനെ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. ശുഭ്മാന്‍ ഗില്‍ 66 പന്തില്‍ 23 റണ്‍സെടുത്ത് മടങ്ങി.
എങ്കിലും ശ്രേയസ് 35 റണ്‍സെടുത്ത് പുറത്തായി. കെ എല്‍ രാഹുല്‍ 86 റണ്‍സുമായാണ് മടങ്ങിയത്. പിന്നാലെ ആറാം വിക്കറ്റില്‍ ജഡേജ-ശ്രീകര്‍ ഭരത് സഖ്യം 68 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യന്‍ സ്കോര്‍ 350 കടന്നു. 81 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഭരതിനെ മടക്കി ജോ റൂട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ രവിചന്ദ്രന്‍ അശ്വിന് (1) റണ്ണൗട്ടായി മടങ്ങി. എന്നാല്‍ അക്സര്‍ പട്ടേലുമൊത്ത് വീണ്ടുമൊരു കൂട്ടുകെട്ടിലൂട ജഡേജ ഇന്ത്യക്ക് മികച്ച ലീഡ് ഉറപ്പാക്കി.
Innings Break!#TeamIndia post 436 on the board, securing a 1⃣9⃣0⃣-run lead.
— BCCI (@BCCI) January 27, 2024
8⃣7⃣ for @imjadeja
8⃣6⃣ for @klrahul
8⃣0⃣ for @ybj_19
Scorecard ▶️ https://t.co/HGTxXf8b1E#INDvENG | @IDFCFIRSTBank pic.twitter.com/cVzCnmMF5h
ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 64.3 ഓവറിൽ 246 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ടോപ് സ്കോററായി. ജോ റൂട്ട് (29), ബെൻ ഡക്കറ്റ് (35), ജോണി ബെയർസ്റ്റോ (37) എന്നിവരിൽ നിന്നാണ് മറ്റ് ശ്രദ്ധേയമായ സംഭാവനകൾ ലഭിച്ചത്.രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്സർ പട്ടേലും ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനും ജഡേജക്കും മികച്ച പിന്തുണ നൽകി.