ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഹൈദരാബാദിൽ രാവിലെ 9 .30 മുതൽ മത്സരം ആരംഭിക്കും.ഇന്ത്യൻ സ്പിന്നർമാരും ഇംഗ്ലണ്ട് ബാറ്റർമാരും തമ്മിലുള്ള പോരാട്ടം മത്സരത്തിൽ കാണാം. ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ച ബാറ്റിങ് ബാസ്ബോളുമായാണ് ഇംഗ്ലണ്ടിന്‍റെ വരവ്.ഐസിസി പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്.
ഇന്ത്യക്കായി ഓപ്പണിങ്ങിൽ യശസ്വി ജെയ്സ്വാൾ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഇറങ്ങും.വൺ ഡൗൺ പൊസിഷനിൽ സ്ഥാനമുറപ്പിക്കാൻ ശുഭ്‌മാൻ ഗില്ലിന് വീണ്ടും അവസരം ലഭിക്കുന്നു. കോഹ്ലിക്ക് പകരക്കാരനായി നാലാം നമ്പറിൽ കെഎൽ രാഹുലിനെയാവും ഇറക്കുക. രാഹുൽ ഇനി ടെസ്റ്റിൽ കീപ്പറാവില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയിട്ടുണ്ട്.അഞ്ചാം നമ്പറിൽ അയ്യർ ഇറങ്ങും ,കെഎസ് ഭരത് തന്നെയാവും കീപ്പർ
Here is our India's predicted playing XI for the first Test against England in Hyderabad.
— CricTracker (@Cricketracker) January 24, 2024
Your playing XI? pic.twitter.com/0GjEEzirtC
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായ അശ്വിന്റെ ബൗളിങ് ഇന്ത്യക്ക് നിര്‍ണ്ണായകം. പന്തുകൊണ്ട് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ് അശ്വിന്‍. ഒമ്പതാം നമ്പറില്‍ അക്ഷര്‍ പട്ടേലുണ്ടാവും. മൂന്ന് സ്പിന്നര്‍മാരെയാവും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുകയെന്നാണ് വിവരം. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ അക്ഷറിന്റെ മികവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഫാസ്റ്റ് ബൗളര്മാരായി ജസ്പ്രീത് ബുംറയും സിറാജ് എന്നവർ ഇറങ്ങും.
India vs England pic.twitter.com/w2jePTR26m
— RVCJ Media (@RVCJ_FB) January 24, 2024
2012 ലാണ് അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടുള്ളത്. അന്ന് അലസ്റ്റര്‍ കുക്കായിരുന്നു ഇംഗ്ലണ്ട് നായകന്‍. 2-1നായിരുന്നു അന്നത്തെ ഇംഗ്ലിഷ് വിജയം. അതിനു ശേഷം ഏഴ് ക്ലീൻ സ്വീപ്പുകൾ അടക്കം 16 ടെസ്റ്റ് പരമ്പര വിജയങ്ങളാണ് ഇന്ത്യ സ്വന്തം നാട്ടിൽ കുറിച്ചത്. 44 മത്സരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ഇന്ത്യ തോറ്റത് വെറും മൂന്നെണ്ണത്തിൽ മാത്രമാണ്.ഇതിന് മുമ്പ് അഞ്ച് ടെസ്റ്റുകളാണ് ഹൈദരാബാദില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ നാലിലും ഇന്ത്യ ജയിച്ചു. ഒരെണ്ണം സമനിലയിലായി. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ ഈ സ്‌റ്റേഡിയത്തില്‍ വിജയിച്ചത്. സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഭാരതത്തെ സമനിലയില്‍ പിടിച്ചു.
Test cricket action resumes in India 🤍
— Sportskeeda (@Sportskeeda) January 25, 2024
Ranked second in Tests, India starts its five-match home series against England today in Hyderabad. 🇮🇳
Predict the winner! 🔥#INDvENG #Cricket #India #Sportskeeda pic.twitter.com/lfhv7EdtlS
സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരങ്ങള്‍ തത്സമയം കാണാം.ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യഷസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, രജത് പട്ടീദാര്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറള്‍, ശ്രികര്‍ ഭരത്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ