മൂന്നു വിക്കറ്റ് നഷ്ടം ,ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഇന്ത്യൻ ബാറ്റർമാർ |India | New Zealand

ന്യൂസിലാന്‍ഡിനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 13 റൺസ് എടുക്കുന്നതിനിടയിൽ മൂന്നു മുൻനിര വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. നായകൻ രോഹിത് ശർമ്മ, വിരാട് കോലി, സർഫറാസ് ഖാൻ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായി. തുടക്കം മുതൽ ന്യൂസീലൻഡ് പേസ് ബൗളിങ്ങിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

സ്കോർ ബോർഡിൽ 9 റൺസ് ആയപ്പോൾ നായകൻ രോഹിത് ശർമയെ ഇന്ത്യൻക്ക് നഷ്ടമായി. 2 രുൺസ്ൺ നെയ്ദ്യ രോഹിതിനെ ഠിം സൗത്തീ ബൗൾഡാക്കി. പിന്നാലെ വിരാട് കോലിയെ വിൽ ഒ റൂർക്ക് പൂജ്യത്തിനു പുറത്താക്കി. അടുത്ത ഓവറിൽ സർഫറാസ് ഖാനെ മാറ്റ് ഹെൻറി പൂജ്യത്തത്തിനു പുറത്താക്കി.

ഒന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ചെറിയ ആരോഗ്യപ്രശ്നം കാരണം ശുഭ്മാന്‍ ഗില്‍ ആദ്യ മത്സരത്തില്‍ കളിക്കുന്നില്ല. പകരം സര്‍ഫറാസ് ഖാന്‍ ടീമിലെത്തി.നേരത്തേ മഴമൂലം ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ഇന്ത്യയുടെ ലക്ഷ്യം. കിവീസിനെതിരായ പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ഇന്ത്യ ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ന്യൂസിലൻഡ് ഇലവൻ: ടോം ലാഥം (ക്യാപ്റ്റന്‍), ഡെവൺ കോൺവേ, വിൽ യങ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്‌സ്, മാറ്റ് ഹെൻറി, ടിം സൗത്തി, അജാസ് പട്ടേൽ, വില്യം ഒറോർക്ക്

Rate this post