ലോകകപ്പ് ഫൈനലിൽ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൌളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ ആദ്യമേ ബാറ്റിങ് അയച്ചപോൾ ഇന്ത്യക്ക് ലഭിച്ചത് ഒരൽപ്പം മോശം തുടക്കം. സ്റ്റാർ ഓപ്പണർ ഗിൽ ഇന്നിങ്സിലെ അഞ്ചാമത്തെ ഓവറിൽ തന്നെ വിക്കെറ്റ് നഷ്ടമാക്കിയപ്പോൾ പതിവ് പോലെ ഇന്ത്യൻ ടീമിന് കരുത്തായി മാറിയത് നായകൻ രോഹിത് ശർമ്മ തന്നെ.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് ഗിൽ മടങ്ങിയത്. ഏഴു പന്തിൽ നിന്നും നാല് റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം.ഫൈനൽ മത്സരത്തിലും എതിരാളികളെ പേടിക്കാതെ ബാറ്റ് വീശിയ രോഹിത് ശർമ്മ അറ്റാക്കിങ് ശൈലിയിൽ മുന്നേറി.ഹെസൽവുഡ് ഓവറിൽ പുൾ ഷോട്ട് സിക്സും കൂടാതെ സ്റ്റാർക്ക് അടക്കം മനോഹരമായ സിക്സ് പായിച്ചു മുന്നേറിയ രോഹിത് ശർമ്മ ഇന്ത്യക്ക് സമ്മാനിച്ചത് വെടികെട്ട് തുടക്കം.
എന്നാൽ ഒരിക്കൽ കൂടി വമ്പൻ സ്കോറിലേക്ക് കുതിക്കുവാൻ രോഹിത് ശർമ്മക്ക് കഴിഞ്ഞില്ല. മാക്സ്വെൽ ഓവറിൽ ഒരു വമ്പൻ ഷോട്ട് കളിക്കാനുള്ള രോഹിത് ശ്രമം ട്രാവിസ് ഹെഡ് മനോഹരമായി ക്യാച്ചിൽ കുരുങ്ങി നഷ്ടമായി. രോഹിത് വെറും 31 ബോളിൽ നാല് ഫോറും മൂന്ന് സിക്സ് അടക്കം 47 റൺസ് നേടി.ഗ്ലെന്‍ മാക്സ്വെല്ലിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചെടുത്ത് ട്രാവിസ് ഹെഡ്ഡാണ് രോഹിതിനെ മടക്കിയത്.
Five dismissals in the forties for Rohit Sharma, but he's sure given his team some superb starts 🔥#CWC23 #CWC23Final pic.twitter.com/ssFEPG5JMC
— ESPNcricinfo (@ESPNcricinfo) November 19, 2023
തൊട്ടുപിന്നാലെ ശ്രേയസ് അയ്യറിനെ നായകൻ കമ്മിൻസ് മടക്കി.4 റൺസ് എടുത്ത അയ്യർ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലസിനു ക്യാച്ച് നൽകി. ഒടുവിൽ വിവരം കിട്ടുമ്പോൾ 16 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് ഇന്ത്യ എടുത്തിട്ടുണ്ട്, കോലിയും രാഹുലുമാണ് ക്രീസിൽ.