ലഞ്ചിന് തൊട്ടു മുമ്പ് 2 വിക്കറ്റുകൾ നഷ്ടപ്പെട്ട് ഇന്ത്യ , മികച്ച തുടക്കം മുതലാക്കാനയില്ല | India | England

ഹെഡിംഗ്ലിയിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം . ആദ്യ ദിവസം ലഞ്ചിന്‌ പിരിയുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് നേടിയിട്ടുണ്ട്. കെഎൽ രാഹുലിന്റെയും അരങ്ങേറ്റക്കാരൻ സായി സുദര്ശന്റെയും വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ജൈസ്വാളും രാഹുലും മികച്ച തുടക്കമാണ് നൽകിയത്. അനായാസം ഇംഗ്ലീഷ് ബൗളർമാരെ നേരിട്ട ഇരുവരും അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. സ്കോർ 91 ആയപ്പോൾ 42 റൺസ് നേടിയ രാഹുലിനെ ബ്രൈഡൺ കാർസെ റൂട്ടിന്റെ കൈകളിലെത്തിച്ചു. പിന്നാലെ അരങ്ങേറ്റക്കാരൻ സായി സുദര്ശനെ ബെൻ സ്റ്റോക്സ് പൂജ്യത്തിനു പുറത്താക്കി.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. യുവ സായ് സുദർശന് ടീം ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചു, അതേസമയം വളരെക്കാലമായി ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായിരുന്ന കരുൺ നായരും പ്ലേയിംഗ് -11-ലേക്ക് തിരിച്ചെത്തി. എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കരുൺ നായർ ഇന്ത്യക്കായി കളിക്കാൻ ഇറങ്ങുന്നത്.
ഓൾ റൗണ്ടർ ഷർദുൽ താക്കൂറാണ് പ്ലേയിങ് ഇലവനിൽ ഇടം പിടിച്ച സർപ്രൈസ് താരം. നിതീഷ് കുമാർ റെഡ്ഡിയെ മറികടന്നാണ് ഷർദുൽ ടീമിലേക്ക് എത്തിയത്.

ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കരുൺ നായർ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

ഇംഗ്ലണ്ട്: ജാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ.