ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024ൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റി രോഹിത് ശർമയെ ക്യാപ്റ്റനക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.ടി20 ലോകകപ്പ് ചക്രവാളത്തിൽ നിൽക്കുമ്പോൾ, രോഹിത് ഇന്ത്യൻ ടീമിനെ നയിക്കുമോ അതോ പുതിയ ക്യാപ്റ്റൻ ഉയർന്നുവരുമോ എന്നതാണ് ഉയരുന്ന ചോദ്യം.
വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടി 20 ഏകദിന മത്സങ്ങളിൽ നിന്നും രോഹിത് വിട്ടുനിൽക്കുകയാണ്. ലോകകപ്പിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി കൂടുതൽ തിളക്കമാർന്നതായി ഉയർന്നു. ഒരു കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും രോഹിതിന്റെ മികവ് ലോകം തിരിച്ചറിഞ്ഞു, അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ഒഴിച്ചുകൂടാനാവാത്തതാണെന്നും കൈഫ് പറഞ്ഞു.2023ലെ ഐസിസി ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിച്ച രോഹിതിനെ തീരുമാനങ്ങളെ കൈഫ് അഭിനന്ദിക്കുകയും ചെയ്തു.രോഹിതിന്റെ കൗണ്ടർ അറ്റാക്കിംഗ് കഴിവ് ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും കൈഫ് പറഞ്ഞു.
“ഐസിസി ടി20 ലോകകപ്പിൽ വിരാട് കോഹ്ലിയെക്കാൾ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് ഇന്ത്യക്ക് ആവശ്യം. ക്യാപ്റ്റൻസിയിലെ മികവ് കൊണ്ടാണ് രോഹിത് അവിടെ ഉണ്ടാകേണ്ടത്. ലോകകപ്പിൽ അദ്ദേഹം ടീമിനെ നയിച്ച രീതി അതിശയകരമായിരുന്നു. ടി20യിലും ഇന്ത്യക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്.ഒരു ബാറ്റർ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും രോഹിത് ഗംഭീരമായ ജോലി ചെയ്തു, വരാനിരിക്കുന്ന ഐസിസി ഇവന്റിൽ ഇന്ത്യയ്ക്ക് അത് ആവശ്യമാണ്” കൈഫ് പറഞ്ഞു.”ടി20യിലും ഇന്ത്യയ്ക്ക് അദ്ദേഹത്തിന്റെ അനുഭവപരിചയം ആവശ്യമാണ്. രോഹിത് ഒരു ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും മികച്ച പ്രകടനമാണ് നടത്തിയത്, അത് ടി20യിലും ഇന്ത്യയ്ക്ക് ആവശ്യമാണ്”.
India will need Rohit's captaincy and batting skills in the upcoming T20 World Cup as well 🔥🏏#MohammadKaif #RohitSharma #IndianCricket #T20WorldCup2024 #Insidesport #CricketTwitter pic.twitter.com/EqUsSTXBU7
— InsideSport (@InsideSportIND) December 5, 2023
ലോകകപ്പ് നേടിയെങ്കിലും ഓസ്ട്രേലിയൻ ടീം ഇന്ത്യയെക്കാൾ മികച്ചതാണെന്ന അഭിപ്രായം കൈഫിനില്ല.വിരാട് കോഹ്ലി, മുഹമ്മദ് ഷമി തുടങ്ങിയ പ്രധാന കളിക്കാരുടെ മികച്ച പ്രകടനവും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനവും ചൂണ്ടിക്കാണിച്ച് മികച്ച ടീം ലോകകപ്പ് നേടിയിട്ടില്ല എന്ന അഭിപ്രായത്തിൽ അദ്ദേഹം ഉറച്ചു നിന്നു.”രോഹിത് മുന്നിൽ നിന്ന് നയിച്ചു, വിരാട് ശക്തമായ മധ്യനിരയുമായി ടൂർണമെന്റിലുടനീളം ഇന്നിംഗ്സ് നങ്കൂരമിട്ടു. ഞങ്ങളുടെ പേസർമാർ മിടുക്കരായിരുന്നു. ആദ്യ മത്സരങ്ങളിൽ കളിക്കാതിരുന്ന മുഹമ്മദ് ഷമി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരമായി മാറി” അദ്ദേഹം കൂട്ടിച്ചേർത്തു.