റായ്പൂരിൽ ഓസ്ട്രേലിയക്കെതിരെ നടന്ന നാലാം ടി 20 യിൽ മിന്നുന്ന ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1 എന്ന നിലയിലാണ് പരമ്പര ഉറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയയുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ അവസാനിച്ചു. ഓസ്ട്രേലിയക്കെതിരെയുള്ള വിജയത്തോടെ ട്വന്റി 20 ഇന്റർനാഷണൽ വിജയങ്ങളിൽ ഇന്ത്യ പാകിസ്ഥാനെ മറികടന്ന് 136 വിജയങ്ങളുമായി ഒന്നാം സ്ഥാനത്തെത്തി.പാകിസ്ഥാന് 226 മത്സരങ്ങളില്‍ 135 ജയങ്ങളാണ് നേടിയതെങ്കില്‍ ഇന്ത്യക്ക് 213 മത്സരങ്ങളില്‍ നിന്നുതന്നെ 136 വിജയങ്ങളായി.
200 കളികളില്‍ 102 ജയങ്ങളുമായി ന്യൂസിലന്‍ഡാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. നാലാമതുള്ള ഓസീസിന് 182 മത്സരങ്ങളില്‍ 95 ജയങ്ങളാണുള്ളത്. 2006 ഡിസംബർ 1 ന് ജോഹന്നാസ്ബർഗിൽ വീരേന്ദർ സെവാഗിന്റെ നേതൃത്വത്തിൽ ഇന്ത്യ തങ്ങളുടെ ആദ്യ ടി20 ഐ മത്സരം കളിച്ചു, ആ കളി ആറ് വിക്കറ്റിന് വിജയിക്കാനായി.
1️⃣7️⃣ years down the lane. 🇮🇳🔥#India #Cricket #Sportskeeda pic.twitter.com/bqnCnKcKhO
— Sportskeeda (@Sportskeeda) December 1, 2023
ഇന്ത്യക്കായി സച്ചിൻ ടെണ്ടുൽക്കർ കളിച്ച ഏക ടി20 മത്സരമായിരുന്നു അത്. ഇന്ത്യയുടെ അടുത്ത T20I മത്സരം 2007 ലെ T20I ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ ആയിരുന്നു, അത് മഴ മൂലം ഉപേക്ഷിച്ചു.മത്സരം ടൈ ആയതിന് ശേഷം ബോൾ-ഔട്ടിലൂടെ ഇന്ത്യ മൂന്നാം മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി.