വെടിക്കെട്ട് ബാറ്റിങ്ങുമായി ജെയ്‌സ്വാളും ഗില്ലും ,നാലാം ടി 20 യിൽ 10 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ | India vs Zimbabwe

സിംബാബ്‌വെക്കെതിരായ നാലാം ടി 20 യിൽ 10 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ. വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3 -1 ന് മുന്നിലെത്തി.153 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 .2 ഓവറിൽ മത്സരം വിജയിച്ചു. ഇന്ത്യക്കായി ഓപ്പണർമാരായ ജയ്‌സ്വാൾ 53 പന്തിൽ നിന്നും 93 റൺസും ക്യാപ്റ്റൻ ഗില് 39 പന്തിൽ നിന്നും 58 റൺസും നേടി പുറത്താവാതെ നിന്നു.

153 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഗില്ലും ജൈസ്വാളും ചേർന്ന് നൽകിയത്. ജൈസ്വാളാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. പവർ പ്ലേയിൽ 61 റൺസാണ് അടിച്ചു കൂട്ടിയത്. 29 പന്തിൽ നിന്നും ജയ്‌സ്വാൾ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. പത്താം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. ജയ്‌സ്വാളിന്റെ ബാറ്റിൽ നിന്നും യദേഷ്ടം ബൗണ്ടറികൾ വന്നുകൊണ്ടിരുന്നു. 35 പന്തിൽ നിന്നും ഗിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മികച്ച തുടക്കമാണ് സിംബാബ്‌വെയ്ക്ക് ലഭിച്ചത്.പവർപ്ലേയിൽ 44 റൺസ് വഴങ്ങിയപ്പോൾ ഒരു വിക്കറ്റുപോലും വീഴ്ത്താൻ ഇന്ത്യൻ താരങ്ങൾക്കു സാധിച്ചില്ല. വെസ്‍ലി മാഥവരെയും മരുമനിയും ചേർന്ന് 63 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ സിംബാബ്‍വെയ്ക്കു വേണ്ടി കൂട്ടിച്ചേർത്തത്. ഓപ്പണര്‍മാരായ വെസ്‌ലി മധേവര (25), തദിവന്‍ഷെ മരുമാനി (32) എന്നിവര്‍ മികച്ച രീതിയിൽ ബാറ്റ് ചെയ്തു.

തുടര്‍ന്ന് ബ്രയാന്‍ ബെന്നെറ്റിനെയും (9), ജൊനാഥന്‍ കാംബെല്ലിനെയും (3) പെട്ടെന്ന് മടക്കി ,എന്നാല്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത റാസയാണ് സിംബാബ്‌വെ സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്.താരം 28 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 46 റണ്‍സെടുത്തു.ഇന്ത്യക്കായി ഖലീല്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ തുഷാര്‍ ദേശ്പാണ്ഡെ ഒരു വിക്കറ്റെടുത്തു. വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

1/5 - (1 vote)