ബംഗ്ലാദേശിനെതിരായ ട്വൻ്റി20 അന്താരാഷ്ട്ര പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു.ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനായി കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികവ് പുലർത്തിയ സെൻസേഷൻ മായങ്ക് യാദവ് ടീമിൽ സ്ഥാനം നേടി.
സ്പിന്നർ വരുൺ ചക്രവർത്തിയുടെയും വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെയും ദേശീയ സെറ്റപ്പിലേക്കുള്ള തിരിച്ചുവരവും ടീമിൻ്റെ പ്രഖ്യാപനം അടയാളപ്പെടുത്തി. എന്നിരുന്നാലും, സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ടീമിൻ്റെ ആദ്യ വിക്കറ്റ് കീപ്പർ സഞ്ജു സാംസണായിരിക്കും.പരമ്പരയില്‍ സഞ്ജു ഇന്ത്യയുടെ ഓപ്പണറായേക്കും. രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതും ജയ്‌സ്വാള്‍ – ഗിലര്‍ സഖ്യത്തിന് വിശ്രമം നല്‍കിയതും സഞ്ജുവിന് ഗുണം ചെയ്യും. അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു ഓപ്പൺ ചെയ്യും.
NEWS 🚨 – #TeamIndia’s squad for T20I series against Bangladesh announced.
— BCCI (@BCCI) September 28, 2024
More details here – https://t.co/7OJdTgkU5q #INDvBAN @IDFCFIRSTBank pic.twitter.com/DOyz5XGMs5
സീം ബൗളിംഗ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും പേസർ ഹർഷിത് റാണയും ടീമിൽ ഉൾപ്പെട്ടു.ഒക്ടോബര്‍ ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ ടി20. ഒമ്പതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന്‍ നീക്കങ്ങള്‍.ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്കവാദ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.