ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്.സ്വന്തം മണ്ണിലെ നടക്കുന്ന ലോകക്കപ്പിൽ കിരീടം മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്ന ടീം ഇന്ത്യക്ക് ജയത്തിൽ കുറഞ്ഞ ഒന്നും ചിന്തിക്കാൻ കഴിയില്ല.ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം റാങ്കിന്‍റെ തിളക്കവുമായാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്.
എന്നാൽ ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്റെ ലഭ്യത അസുഖം കാരണം അനിശ്ചിതത്വത്തിലാണ്.ഈ വർഷം ഏകദിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗിൽ 20 മത്സരങ്ങളിൽ നിന്ന് 72.35 ശരാശരിയിൽ 1,230 റൺസ് നേടിയിട്ടുണ്ട്ഡെങ്കിപ്പനി ബാധിച്ച താരം നാളത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്.
മത്സരത്തിന് മുൻപായി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഗില്ലിന്റെ ആരോഗ്യത്തെക്കുറിച്ച് ഒടുവിൽ ഒരു അപ്‌ഡേറ്റ് നൽകി.ശുഭ്മാൻ ഗില്ലിന്‍റെ ഡെങ്കിപ്പനി മാറിയില്ലെങ്കിൽ ഇഷാൻ കിഷൻ നായകൻ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറാവും. നാലാമനായി ശ്രേയസോ സൂര്യകുമാറോ എന്നകാര്യത്തിലും തീരുമാനം ആയിട്ടില്ല.ലോകകപ്പിലെ നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യക്കെതിരേ വ്യക്തമായ ആധിപത്യമുള്ള ടീമാണ് ഓസ്‌ട്രേലിയ.
MATCHDAY! 🤩
— Sportskeeda (@Sportskeeda) October 8, 2023
The wait is finally over as India begin their World Cup 2023 campaign today with a blockbuster clash against Australia in Chennai 🏏🇮🇳🇦🇺
Who will come out on top? 🤔#INDvAUS #CWC23 #CricketTwitter pic.twitter.com/fFWdOiz7e0
12 മത്സരത്തില്‍ നേര്‍ക്കുനേര്‍ കളിച്ചപ്പോള്‍ 8 തവണയും ജയം ഓസീസ് നേടി. നാല് തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. നിലവിൽ കഴിഞ്ഞ ആഴ്ചത്തേക്കാൾ മഴ കുറവാണെങ്കിലും,നാളത്തെ മത്സരത്തിനിടയിൽ ചെന്നൈയിൽ മഴ പെയ്യാൻ പത്ത് ശതമാനം സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.