ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിലേക്ക് കുതിച്ചു ഇന്ത്യൻ ടീം. ബംഗ്ലാദേശ് എതിരായ സെമി ഫൈനൽ പോരാട്ടത്തിൽ അനായാസ ജയം നേടിയാണ് ടീം ഇന്ത്യ ഫൈനൽ ഉറപ്പാക്കിയത്.ഇനി ഫൈനൽ കൂടി ജയിച്ചാൽ ഇന്ത്യക്ക് സ്വർണ്ണ നേട്ടം ലഭിക്കും.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യം ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ബംഗ്ലാദേശ് ബാറ്റിംഗ് നിര പൂർണ്ണമായി തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യൻ ബൌളിംഗ് നിര മികവിന് മുൻപിൽ ബംഗ്ലാദേശ് ടീമിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.ഇന്ത്യക്കായി സായ് കിഷോർ മൂന്ന് വിക്കെറ്റ് വീഴ്ത്തിയപ്പോൾ വാഷിംഗ്ടൻ സുന്ദർ രണ്ടും വിക്കെറ്റ് വീതം വീഴ്ത്തി.അർഷദീപ് സിംഗ്, തിലക് വർമ്മ, ശബാസ് അഹമ്മദ്,ബിഷ്ണോയി എന്നിവരും ഇന്ത്യക്കായി ഓരോ വിക്കെറ്റ് വീതം വീഴ്ത്തി.
അതേസമയം ബംഗ്ലാദേഷ് 20 ഓവറിൽ നേടിയ 96 റൺസ് മറുപടിയായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണർ ജൈസ്വാൾ (സീറോ റൺസ് )വിക്കെറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച തിലക് വർമ്മ : ഋതുരാജ് ഗൈഗ്വാദ് സഖ്യം ഇന്ത്യക്ക് ജയം ഉറപ്പാക്കി
Asian Games Men's Cricket Hangzhou
— CricStruggle (@cricstruggle) October 6, 2023
Semi Final 1 : INDIA vs BANGLADESH ,
INDIA REACHED INTO FINALS OF ASIAN GAMES #AsianGames2023 #INDvsBANLiveMatchToday #asiangamescricket #TeamIndia #AsianGames pic.twitter.com/xlsQ9AvrbF
വെടികെട്ട് ബാറ്റിംഗ് കാഴ്ചവെച്ച തിലക് വർമ്മ വെറും 26 ബോളിൽ 2 ഫോറും 6 സിക്സ് അടക്കം 55 റൺസ് നേടിയപ്പോൾ നായകൻ ഗൈഗ്വാദ് 26 ബോളിൽ 4 ഫോറും 3 സിക്സ് അടക്കം 40 റൺസ് നേടി. ഇന്ത്യൻ ടീം വെറും 9.2 ഓവറിലാണ് ബംഗ്ലാദേശ് ടോട്ടൽ മറികടന്നത്.