ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ കൂറ്റൻ സ്കോറുമായി ഇന്ത്യ . ഓസീസിന് മുന്നിൽ 400 റൺസിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (104) എന്നിവര്‍ സെഞ്ചുറി നേടിയപ്പോല്‍ കെ എല്‍ രാഹുല്‍ (52), സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താവാതെ 72) എന്നിവര്‍ അര്‍ധ സെഞ്ചുറിയുമായി മികച്ച പിന്തുണ നൽകി.
ഫോമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് 90 പന്തില്‍ 105 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 11 ഫോറും മൂന്ന് സിക്സും ഇന്നിങ്സിനു മാറ്റേകി. ഏകദിനത്തില്‍ ശ്രേയസ് നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. ശ്രേയസ് പുറത്തായതിനു പിന്നാലെ ശുഭ്മാന്‍ സെഞ്ച്വറി തികച്ചു. താരത്തിന്റെ ആറാം ഏകദിന ശതകം. 93 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം 101 റണ്‍സെടുത്താണ് ഗില്ലിന്റെ സെഞ്ച്വറി. ശ്രേയസ്- ഗില്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 200 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്.രാഹുല്‍ 38 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും സഹിതം 52 റണ്‍സ് കണ്ടെത്തി.
ഇഷാന് രണ്ട് വീതം സിക്സും ഫോറും സഹിതം 18 പന്തില്‍ 31 റണ്‍സെടുത്തു. ഗ്രീനിന്റെ ഒരു ഓവറിലെ നാല് സിക്സുമടക്കം 36 പന്തില്‍ ആറ് വീതം സിക്സും ഫോറും സഹിതം സൂര്യ കുമാര്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ആദ്യം പുറത്തായത്. 12 പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്.
6⃣6⃣6⃣6⃣
— BCCI (@BCCI) September 24, 2023
The crowd here in Indore has been treated with Signature SKY brilliance! 💥💥#TeamIndia | #INDvAUS | @IDFCFIRSTBank | @surya_14kumar pic.twitter.com/EpjsXzYrZN
ജോഷ് ഹെയ്സല്‍വുഡാണ് ഋതുരാജിനെ മടക്കിയത്ഇന്ത്യയെ കൈപിടിച്ചു കയറ്റുന്ന ഇന്നിങ്സ് തന്നെയാണ് ഗിൽ കാഴ്ചവെച്ചത്. ശ്രെയസ് അയ്യർക്കൊപ്പം ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ ശക്തമായ നിലയിൽ എത്തിക്കാനും ഗില്ലിന് സാധിച്ചിട്ടുണ്ട്. ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് വളരെ ആശ്വാസം പകരുന്ന ഒന്നാണ് ഗില്ലിന്റെ ഈ തകർപ്പൻ ഫോം.