അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.ആദ്യ രണ്ട് ടി20കളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യതകൾ കാണുന്നുണ്ട്.മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ , സ്‌പിന്നര്‍ കുല്‍ദീപ് യാദ്, പേസര്‍ ആവേശ് ഖാന്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും. ജിതേഷ് ശര്‍മ, രവി ബിഷ്‌ണോയ്, മുകേഷ് കുമാര്‍ എന്നിവര്‍ക്കായിരിക്കും പുറത്തിരിക്കേണ്ടി വരിക. ടി20 ലോകകപ്പിന് മുമ്പ് ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരമാണിത്.സഞ്ജുവിന് ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം കളിച്ച ജിതേഷ് ശര്‍മ രണ്ടാം ടി20യില്‍ നിരാശപ്പെടുത്തിയിരുന്നു. ഇതും സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
ടി20 ലോകകപ്പിന് മുമ്പുള്ള അവസാന ടി20 മത്സരം എന്ന നിലയില്‍ നില്‍ക്കെ സഞ്ജുവിന് കരുത്ത് തെളിയിക്കേണ്ടതുണ്ട്. നിരവധി പോസിറ്റീവുകൾ ഉണ്ടായിരുന്നിട്ടും ക്യാപ്റ്റൻ രോഹിത് ശർമയുടെ മോശം ഫോം ഒരു ചെറിയ ആശങ്കയാണ്.ആദ്യ മത്സരത്തിൽ ഷുബ്മാൻ ഗില്ലുമായുള്ള ആശയകുഴപ്പത്തെ തുടർന്ന് റൺ ഔട്ടായി. രണ്ടാം മത്സരത്തിൽ ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ ക്‌ളീൻ ബൗൾഡ് ആയി. രണ്ട് മത്സരങ്ങളിളിലും ഇന്ത്യൻ ക്യാപ്റ്റൻ റൺസ് ഒന്നും നേടാതെ പുറത്തായി.ഇതോടെ ബെംഗളൂരുവിലെ രോഹിത്തിന്‍റെ പ്രകടനം ഏറെ വിലയിരുത്തപ്പെടും.
ബിഷ്‌ണോയിക്ക് പകരം ഇടങ്കയ്യൻ സ്പിന്നർ കുൽദീപ് യാദവിനെ രണ്ടാം ടി20യിൽ ടീം ഇന്ത്യ തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തന്റെ അവസാന ടി20യിൽ കുൽദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആദ്യ 2 മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന മുകേഷ് കുമാറിന് പകരം ആവേശ് ഖാനെ ടീമിലെത്തിക്കുന്നതാണ് മറ്റൊരു മാറ്റം. ലോകകപ്പിന് മുന്നോടിയായി തങ്ങളുടെ അവസാന ടി20 അന്താരാഷ്ട്ര അസൈൻമെന്റ് പരമാവധി പ്രയോജനപ്പെടുത്താനാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നത്.
Indore ✈️ Bengaluru#TeamIndia in town for the 3⃣rd & final T20I 👏 👏#INDvAFG | @IDFCFIRSTBank pic.twitter.com/xKKRi6yf9W
— BCCI (@BCCI) January 15, 2024
ഇന്ത്യൻ ഇലവൻ: രോഹിത് ശർമ്മ (സി), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശിവം ദുബെ, റിങ്കു സിംഗ്, സഞ്ജു സാംസൺ (ഡബ്ല്യുകെ), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്
ഇബ്രാഹിം സദ്രാൻ (സി), റഹ്മാനുള്ള ഗുർബാസ് (ഡബ്ല്യുകെ), റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, കരിം ജനത്ത്, അസ്മത്തുള്ള ഒമർസായി, ഗുൽബാദിൻ നായിബ്, മുജീബ് ഉർ റഹ്മാൻ, ഫസൽഹഖ് ഫാറൂഖി, നവീൻ ഉൽ ഹഖ്.