ഓസ്ട്രേലിയ : ഇന്ത്യ അഞ്ചാം ടി :20 മാച്ചിന് ബാംഗ്ലൂരിൽ തുടക്കമായി.പരമ്പര ഇതിനകം തന്നെ നേടി കഴിഞ്ഞ ഇന്ത്യൻ ടീം നാലാം ജയമാണ് പരമ്പരയിൽ ആഗ്രഹിക്കുന്നതേങ്കിൽ അഭിമാന ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാണ് ഓസ്ട്രേലിയൻ പ്ലാൻ. ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്ക് നേടാനായത്.
ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് പക്ഷെ ലഭിച്ചത് മോശം തുടക്കം. ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ചു കൊണ്ട് മൂന്ന് വിക്കറ്റുകളാണ് അതിവേഗം നഷ്ടമായത്. ജൈസ്വാൾ (21 റൺസ് ) ഗൈഗ്വദ് (10 റൺസ് ) എന്നിവർ വേഗം വിക്കറ്റ് നഷ്ടമാക്കിയപ്പോൾ ഇന്ത്യൻ ഇനിങ്സ് കരുത്തായി മാറിയത് ശ്രേയസ് അയ്യർ തന്നെ.താരം 37 ബോളിൽ 5 ഫോറും 2 സിക്സ് അടക്കം 53 റൺസ് നേടി.
Shre-YASSSSS Iyer 🔥🙌
— JioCinema (@JioCinema) December 3, 2023
Catch the final #INDvsAUS T20I LIVE on #JioCinema, #Sports18, or #ColorsCineplex 👈#IDFCBankT20ITrophy #INDvAUS #JioCinemaSports pic.twitter.com/dvtCwl5Wsa
എന്നാൽ നായകൻ സൂര്യ കുമാർ (5 റൺസ് ), റിങ്കു സിംഗ് (6 റൺസ് )എന്നിവർ വേഗം പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. എങ്കിലും ആറാം നമ്പറിൽ എത്തിയ ജിതേഷ് ശർമ്മ ഒരിക്കൽ കൂടി തിളങ്ങി. താരം 16 ബോളിൽ മൂന്ന് ഫോറും 1 സിക്സ് അടക്കം 24 റൺസ് നേടി. ആൾറൗണ്ടർ അക്ഷർ പട്ടേൽ 21 ബോളിൽ 31 റൺസ് നേടി.എങ്കിലും അക്‌സര്‍ – ശ്രേയസ് സഖ്യം ഇന്ത്യയെ മാന്യമായി സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
Bawaal Bapu 🔥💪
— JioCinema (@JioCinema) December 3, 2023
Can Axar Patel's cameo play a role in #TeamIndia chances for victory in the final #INDvAUS T20I? 🎤#IDFCBankT20ITrophy #JioCinemaSports pic.twitter.com/SjdZ6wEIrc
ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു. 19-ാം ഓവറില്‍ അക്‌സറും അവസാന ഓവറില്‍ ശ്രേയസും മടങ്ങി. 37 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ബെന്‍ ഡാര്‍ഷ്വിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.