സഞ്ജുവിന് അവസാന അവസരം ,ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20 ഇന്ന് ആരംഭിക്കും |Sanju Samson

ഏകദേശം 11 മാസങ്ങൾക്ക് ശേഷം സ്റ്റാർ പേസർ ജസ്പ്രീത് ബുംറ അയർലൻഡിനെതിരെ ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങും.ഇന്ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 അന്താരാഷ്ട്ര പരമ്പരയിൽ ഫാസ്റ്റ് ബൗളറുടെ ഫിറ്റ്നസും താളവും പരീക്ഷിക്കപ്പെടും.രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ ഹോം ടീമിന്റെ പ്ലാനുകളിൽ പ്രധാനിയായ ബുംറയെ എല്ലാവരും ശ്രദ്ധയോടെ നിരീക്ഷിക്കും എന്നുറപ്പാണ്.

കഴിഞ്ഞ വർഷം ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം സീരീസിനിടെയാണ് ബുമ്രക്ക് പരിക്കേൽക്കുന്നത്.ഐപിഎല്ലില്‍ തിളങ്ങിയ റിങ്കു സിംഗ്, ജിതേഷ് ശര്‍മ എന്നിവരാണ് പുതുമുഖങ്ങള്‍. ഇന്ത്യക്കായി ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ഷഹബാസ് അഹമ്മദ് ആദ്യമായി ടി20 ടീമിലെത്തിയിട്ടുണ്ട്.

യുവതാരങ്ങള്‍ക്ക് സെലക്ടര്‍മാരുടെ കണ്ണില്‍പ്പെടാനുള്ള അവസരമാണിതെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍, തിലക് വര്‍മ, ആവേശ് ഖാന്‍, രവി ബിഷ്ണോയ് തുടങ്ങിയ യുവതാരങ്ങല്‍ക്ക് ഏഷ്യാ കപ്പ് ടീമിലിടം നേടാനുള്ള അവസരമാണ് ഈ പരമ്പര.ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മികച്ചൊരു ഇന്നിംഗ്സ് കാഴ്ടവെക്കുന്നത് സഞ്ജുവിന് ഗുണകരമാകും.

സഞ്ജുവിനെപ്പോലെ യുവതാരം തിലക് വര്‍മക്കും അയര്‍ലന്‍ഡിനെതിരെ തിളങ്ങിയാല്‍ ഏഷ്യാ കപ്പില്‍ ഇടം നേടാമെന്ന പ്രതീക്ഷയുണ്ട്. 12, 7, 13 എന്നിങ്ങനെയായിരുന്നു വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിന്റെ സ്കോ‍ർ. ജിതേഷ് ശർമയ്ക്ക് രാജ്യാന്തര അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തിയാലും ഫിനിഷർ റോളിൽ ജിതേഷിനെ പരിഗണിക്കാനാണ് സാധ്യത.ഇന്ത്യൻ സമയം രാത്രി 7.30ക്കാണ് മത്സരം ആരംഭിക്കുക. മത്സരം ഇന്ത്യയിൽ ജിയോ ആപ്പ് വഴി കാണുവാൻ സാധിക്കും.

ഇന്ത്യൻ സ്‌ക്വാഡ് :ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ (WK), ജിതേഷ് ശർമ്മ (WK), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയി, പ്രസിദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേഷ് ഖാൻ.