വാഷിംഗ്‌ടൺ or കുൽദീപ് , സർഫ്രാസ് or രാഹുൽ : രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഇലവനിൽ ആരെല്ലാം ഉണ്ടാവും ? | India | New Zealand

പുണെയിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ നിർണായക രണ്ടാം ടെസ്റ്റിൽ അനുയോജ്യമായ ഒരു ഇലവനെ തെരഞ്ഞെടുക്കുക എന്നത് രോഹിത് ശർമ്മയ്ക്കും ഗൗതം ഗംഭീറിനും വളരെ ഭാരിച്ച ജോലിയാണ്. സ്പിന്നിന് അനുകൂലമായ പിച്ചായിരിക്കും പൂനെയിൽ ഉണ്ടായിരിക്കുക എന്നുറപ്പാണ്.ശുഭ്മാൻ ഗിൽ തിരിച്ചുവരവിന് തുടക്കമിട്ടതോടെ, കെ എൽ രാഹുലിലും സർഫറാസ് ഖാനിലും ഒരാൾക്ക് വഴിമാറേണ്ടിവരും.

ബെംഗളൂരുവിൽ തൻ്റെ രണ്ടാം ഇന്നിഗ്‌സിൽ മിന്നുന്ന സെഞ്ച്വറി നേടിയ സർഫറാസിനെ ഒഴിവാക്കാനുള്ള സാധ്യത വളരെ കുറവാണ് .പക്ഷെ ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് മധ്യനിരയിൽ കെഎൽ രാഹുലിനൊപ്പം പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്.ബെംഗളൂരു ടെസ്റ്റിൽ യശസ്വി ജയ്‌സ്വാൾ രണ്ടു ഇന്നിങ്സിലും പരാജയമായിരുന്നു.യുവ ബാറ്റർ നെറ്റ്‌സിൽ തൻ്റെ പിഴവുകൾ പരിഹരിക്കാൻ കഠിന പരിശീലനത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപ് തിരികെ വരാനുള്ള സാധ്യതയുണ്ട്.

എന്നാൽ പിച്ച് സ്പിന്നിന് അനുകൂലമായതിനാൽ നാലാമത്തെ ഒരു സ്പിന്നറെ കൂടി ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അക്സർ പട്ടേലും വാഷിംഗ്‌ടൺ സുന്ദറും അവസരത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർക്കുള്ള വർക്ക് ലോഡ് മാനേജ്മെൻ്റ് കണക്കിലെടുക്കുമ്പോൾ അത് സംഭവിക്കാൻ സാധ്യതയില്ല.ഇത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു ടെസ്റ്റാണ്, കാരണം തോൽവി 2012 ന് ശേഷം സ്വന്തം തട്ടകത്തിൽ ഒരു പരമ്പര തോൽവിയിലേക്ക് നയിക്കുമെന്ന് മാത്രമല്ല, ഡബ്ല്യുടിസിയുടെ ഫൈനലിലെത്താൻ അവർക്ക് ആറിൽ ആറെണ്ണം ജയിക്കണമെന്നും അർത്ഥമാക്കും

സാധ്യതാ ഇലവൻ: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത്, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ/കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്/ആകാശ് ദീപ്

സാധ്യതാ ഇലവൻ: ടോം ലാഥം, ഡെവൺ കോൺവേ, വിൽ യങ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ, ഗ്ലെൻ ഫിലിപ്‌സ്, ടിം സൗത്തി, മാറ്റ് ഹെൻറി, വിൽ ഒറൂർക്ക്, അജാസ് പട്ടേൽ

Rate this post