മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 195 എന്ന നിലയിലാണ്. 59 പന്തിൽ നിന്നും 60 റൺസ് നേടിയ പന്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 70 റൺസുമായി ഗില്ലും 10 റൺസുമായി ജഡേജയുമാണ് ക്രീസിലുള്ളത്.
ആദ്യ ദിനം കളിയവസാനിച്ചപ്പോള്‍ 86-4 എന്ന നിലയിലായിരുന്നു ഇന്ത്യ.38 പന്തില്‍ 31 റണ്‍സുമായി ശുഭ്മാൻ ഗില്ലും ഒരു റണ്‍ നേടിയ റിഷഭ് പന്തും മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം മികച്ച രീതിയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. റിഷബ് പന്ത് കിവീസ് ബൗളർമാരെ കടന്നാക്രമിച്ചു. തുടർച്ചയായ ബൗണ്ടറികൾ നേടി ഇന്ത്യൻ സ്കോർ 100 കടത്തി. ഇരുവരും ചേർന്ന് 50 റൺസ് കൂട്ടുകെട്ട് പൂർത്തിയാക്കുകയും ചെയ്തു. അതിനിടയിൽ ഗില്ലിന്റെ അനായാസ ക്യാച്ച് കിവീസ് ഫീൽഡർ വിട്ടുകളായും ചെയ്തു.
ഇന്ത്യൻ സ്കോർ 150 കാട്ടുന്നതിൽ പിന്നാലെ ഗിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 66 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും അടക്കമായിരുന്നു ഗില്ലിന്റെ ഫിഫ്റ്റി. പിന്നാലെ പന്തും അർദ്ധ ശതകം പൂർത്തിയാക്കി. 36 പന്തിൽ നിന്നും 7 ഫോറം രണ്ടു സിക്സുംഅടക്കമായിരുന്നു പന്തിന്റെ ഫിഫ്റ്റി. ഇരുവരും ചേർന്ന് 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു . സ്കോർ 180 ലെത്തിയപ്പോൾ പന്തിനെ ഇന്ത്യക്ക് നഷ്ടമായി. 59 പന്തിൽ നിന്നും 60 റൺസ് നേടിയ പന്തിനെ സോധി പുറത്താക്കി.
18 പന്തിൽ 18 റൺസ് നേടിയ നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ -ഗിൽ സഖ്യം മികച്ച രീതിയിൽ ബാറ്റ് ചെയ്തു. എന്നാൽ സ്കോർ 78 ആയപ്പോൾ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച 30 റൺസ് നേടിയ ജയ്സ്വാളിനെ അജാസ് പട്ടേൽ പുറത്താക്കി. തൊട്ടടുത്ത അടുത്ത പന്തിൽ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ സിറാജിനെയും ഇന്ത്യക്ക് നഷ്ടമായി.അടുത്ത ഓവറിൽ ഇല്ലാത്ത റണ്ണിനായി ഓടിയ വിരാട് കോലി മാറ്റ് ഹെൻറിയുടെ ഡയറക്റ്റ് ത്രോയിൽ റൺ ഔട്ട് ആവുകയും ചെയ്തു. 4 റൺസ് മാത്രമാണ് മുൻ ഇന്ത്യൻ നായകന് നേടാൻ സാധിച്ചത്.
𝐏𝐚𝐧𝐭 𝐦𝐚𝐚𝐫 𝐫𝐚𝐡𝐚 𝐡𝐚𝐢 🔥#INDvNZ #IDFCFirstBankTestTrophy #JioCinemaSports #RishabhPant pic.twitter.com/Rf9qhP76PF
— JioCinema (@JioCinema) November 2, 2024
മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 235 റൺസിന് ഓൾ ഔട്ടായി . 5 വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജയും 4 വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറുമാണ് കിവീസിനെ തകർത്തത്.71 റൺസ് നേടിയ വിൽ യങിന്റെയും 82 റൺസ് നേടിയ ടാറിൽ മിച്ചലിന്റെയും മികച്ച ബാറ്റിങ്ങാണ് കിവീസിന് മാന്യമായ സ്കോർ നൽകിയത്.ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.