ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കും. മൂന്ന് ഏകദിന മത്സരംഗൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മാച്ച് ബ്രിഡ്ജ്ടൗണിൽ ഇന്ന് നടക്കുമ്പോൾ പോരാട്ടം ആവേശകരമാകും എന്നാണ് വിശ്വാസം.
ലോകകപ്പ് മുന്നിൽകണ്ട് 50 ഓവർ മത്സരങ്ങൾക്ക് ഇന്ത്യ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.ഇന്ത്യയുടെ 2023 ഏകദിന ലോകകപ്പ് ടീമിൽ ഇടം കണ്ടെത്താനുള്ള മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറച്ച് കളിക്കാരെ പരീക്ഷിക്കാൻ ഇത് അവസരം നൽകും.വിന്ഡീസിനെതിരെയുള്ള എവേ പരമ്പര സഞ്ജു സാംസണും ഇഷാൻ കിഷനും പോലുള്ള കളിക്കാർക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനും ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടാനുമുള്ള അവസരം നൽകും.
റിഷാബ് പന്ത് പരിക്കേറ്റ് പുറത്തായതിനായി കെ എൽ രാഹുലായിരിക്കും ഒന്നാം നിര വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ, അതിനാൽ ഇഷാനും സാംസണും തമ്മിൽ ഒരാൾക്ക് മാത്രമേ ലോകകപ്പിൽ അവസരം ലഭിക്കു.രണ്ടുപേരും സ്വന്തം നിലയിൽ മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുന്ന മികച്ച കഴിവുള്ള കളിക്കാരാണ്, അതിനാൽ രണ്ടിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും.ട്രിനിഡാഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ 33 പന്തിൽ തന്റെ കന്നി ടെസ്റ്റ് ഫിഫ്റ്റി നേടിയ കിഷൻ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ വിക്കറ്റ് കീപ്പറായിരുന്നു.
Your ideal No.4 for team India in the first ODI against West Indies? pic.twitter.com/l4D9MTjmx7
— CricTracker (@Cricketracker) July 26, 2023
ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നീ മൂന്ന് ഓൾറൗണ്ടർമാരാണ് ആദ്യ ഏകദിനത്തിൽ ടീം ഇന്ത്യ കളിക്കുക.ഉമ്രാൻ മാലിക്കിന് ആദ്യ കളിയിൽ പുതിയ പന്തിൽ മുഹമ്മദ് സിറാജിനൊപ്പം ടീമിൽ തിരിച്ചെത്താനാകും.ഇന്ത്യൻ നിരയിൽ കുൽദീപ് യാദവ് മാത്രമായിരിക്കും സ്പെഷലിസ്റ്റ് സ്പിന്നർ.
India's perfect ODI series win record against West Indies remains intact!🔥
— Sportskeeda (@Sportskeeda) July 26, 2023
Can they continue their dominance?#WIvIND #ODI #Cricket pic.twitter.com/uvfQdjMb6Z
ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ഏകദിന മത്സരങ്ങൾ ആരംഭിക്കുക. മത്സരങ്ങൾ എല്ലാം തന്നെ ഫാൻ കോഡ് അപ്ലിക്കേഷൻ വഴിയും ജിയോ സിനിമ വഴിയും കാണാൻ കഴിയും. കൂടാതെ DD.DD Sports ലൈവ് ടെലികാസ്റ് ഉണ്ടാകും.live streaming will be available on Fan Code and Jio Cinema.
Sanju Samson or Ishan Kishan: Who should India's wicketkeeper be for the ODIs against West Indies? pic.twitter.com/Ni5ZaBjLYa
— Wisden India (@WisdenIndia) July 25, 2023
ഇന്ത്യ: രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ/ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ/ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്/ജയ്ദേവ് കുമാർ ഉനദ്കട്ട്/മുകേഷ് കുമാർ
India's World Cup preparation begins from Thursday:
— Mufaddal Vohra (@mufaddal_vohra) July 25, 2023
– 3 ODIs Vs West Indies.
– Minimum 5 ODIs in Asia Cup.
– 3 ODIs Vs Australia. pic.twitter.com/srOIS9dzYE
വെസ്റ്റ് ഇൻഡീസ്: ബ്രാൻഡൻ കിംഗ്, കെയ്ൽ മേയേഴ്സ്, കീസി കാർട്ടി, ഷായ് ഹോപ്പ് (സി & ഡബ്ല്യുകെ), ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, റൊമാരിയോ ഷെപ്പേർഡ്, കെവിൻ സിൻക്ലെയർ, അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി/യാനിക് കാരിയ/ ഒഷെയ്ൻ തോമസ്, ജെയ്ഡൻ സീൽസ്