ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്സിലേക്ക്. നാലാം ദിനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യൻ ടീം ശക്തമായ ആധിപത്യം പുലർത്തിയ മത്സരം ഇന്ന് അഞ്ചാം ദിനം ആര് ജയിക്കുമെന്നതാണ് സസ്പെൻസ്.
183 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യൻ ടീം നാലാം ദിനം രണ്ടാമത്തെ ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ചു അടിച്ചു നേടിയത് അതിവേഗം രണ്ട് വിക്കെറ്റ് മാത്രം നഷ്ടത്തിൽ 181 റൺസ്. ക്യാപ്റ്റൻ രോഹിത് ശർമ്മ (57 റൺസ് ) ജൈസ്വാൾ (38 റൺസ് ), ഗിൽ (29 റൺസ് ) എന്നിവർ തിളങ്ങിയപ്പോൾ കയ്യടികൾ നേടിയത് ഇഷാൻ കിഷൻ വെടികെട്ട് ബാറ്റിംഗ് തന്നെ. നാലാമനായി ബാറ്റിംഗ് എത്തിയ ഇഷാൻ കിഷൻ വെറും 34 ബോളിൽ നാല് ഫോറും രണ്ട് സിക്സ് അടക്കം 52 റൺസ് നേടി.
365 റൺസ് വിജയലക്ഷ്യം ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് മുൻപിലേക്ക് വെച്ചപ്പോൾ മറുപടി ബാറ്റിംഗ് രണ്ടാം ഇന്നിങ്സിൽ ആരംഭിച്ച ടീം വിൻഡിസീന് രണ്ട് വിക്കറ്റുകൾ ഇതിനകം നഷ്ടമായി കഴിഞ്ഞു.രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലാണ്. നായകൻ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (28), കിർക് മക്കെൻസി (0) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. രണ്ട് വിക്കറ്റുകളും നേടിയത് ആർ അശ്വിനാണ്.
അഞ്ചാം ദിനം എട്ട് വിക്കറ്റുകൾ കയ്യിൽ ഇരിക്കെ 289 റൺസ് കൂടി അവർക്ക് നേടണം.8 വിക്കെറ്റ് അകലെയാണ് ഇന്ത്യൻ ജയം.അതേസമയം അഞ്ചാം ദിനവും മഴ പെയ്യാനുള്ള സാധ്യതകൾ വളരെ വലുതാണ്. മഴ ഭീക്ഷണി നിൽക്കെ രണ്ടാം ടെസ്റ്റിലും ജയിക്കാം എന്ന് തന്നെയാണ് ക്യാപ്റ്റൻ രോഹിത്തും ടീം ഇന്ത്യയും വിശ്വസിക്കുന്നത്.