ഇന്ത്യ :വെസ്റ്റ് ഇൻഡീസ് ടി :20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടി:20 ഇന്ന് നടക്കും.ആദ്യത്തെ രണ്ടു ടി :20കളും ജയിച്ചു മുന്നേറുന്ന വിൻഡിസ് ടീം പരമ്പര ജയം ലക്ഷ്യമിടുമ്പോൾ അഭിമാന ജയമാണ് ഹാർഥിക്ക് പാന്ധ്യ നായകനായ ഇന്ത്യൻ ടീം ലക്ഷ്യം.
ഒന്നാം ടി :20യിലും രണ്ടാം ടി :20യിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ട് പൂർണ്ണ പരാജയമായി മാറിയ ഇന്ത്യൻ ടീം മൂന്നാമത്തെ ടി :20ക്ക് ഇന്ന് ഇറങ്ങുമ്പോൾ പ്ലെയിങ് ഇലവനിൽ അടക്കം ചില മാറ്റങ്ങൾ കൊണ്ട് വരാൻ സാധ്യതകളുണ്ട്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചു ഇന്നത്തെ മത്സരം ജയിക്കേണ്ടത് വളരെ ഏറെ നിർണായകമാണ്.
വീണ്ടും വീണ്ടും ഓപ്പനിങ്ങിൽ ഗിൽ പരാജയമായി മാറുമ്പോൾ ഗിൽ പകരം യുവ ഓപ്പണിങ് ബാറ്റ്സ്മാൻ ജൈസ്വാൾ ടീമിലേക്ക് എത്താനാണ് സാധ്യത. ജൈസ്വാൾ അന്താരാഷ്ട്ര ടി :20 അരങ്ങേറ്റമാകും ഇത്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ ജൈസ്വാൾ ബാറ്റ് കൊണ്ട് മാജിക്ക് പ്രകടനം കാഴ്ചവെച്ചു.2 ടി :20കളിലും ബാറ്റ് കൊണ്ട് നിരാശ മാത്രം സമ്മാനിച്ച സഞ്ജു വി സാംസൺ ഒരിക്കൽ കൂടി കളിക്കുമോ എന്നത് മറ്റൊരു സസ്പെൻസ്.സഞ്ജുവിനൊരു അവസരം കൂടി കിട്ടും എന്നാണ് മലയാളി ഫാൻസ് അടക്കം പ്രതീക്ഷ.
ബൗളിംഗ് നിരയില്‍ ഒന്നോ രണ്ടോ മാറ്റം കൂടി വരുത്താന്‍ സാധ്യതയുണ്ട്. രണ്ടാം ടി20ക്ക് മുമ്പ് നേരിയ പരിക്കേറ്റ കുല്‍ദീപ് യാദവ് തിരിച്ചെത്തിയേക്കും. പേസ് നിരയില്‍ ഉമ്രാന് മാലിക്കോ ആവേശ് ഖാനോ കളിക്കാനും സാധ്യതയുണ്ട്.കുല്‍ദീപ് തിരിച്ചെത്തിയാല്‍ രവി ബിഷ്ണോയ് പുറത്താകും. മുകേഷ് കുമാറിന് പകരമായിരിക്കും ഉമ്രാനോ ആവേശ് ഖാനോ പ്ലേയിംഗ് ഇലവനിലെത്തുക.