ചെന്നൈ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 ന് പുറത്ത് , അഞ്ചു വിക്കറ്റുമായി ഹസൻ മഹമൂദ് | India | Bangladesh

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 ന് പുറത്ത് .ആറിന് 339 എന്ന നിലയിൽ രണ്ടാം ദിവസം കളി ആരംഭിച്ച ഇന്ത്യക്ക് 4 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ജഡേജയെ നഷ്ടമായി. 86 റൺസെടുത്ത ജഡേജയെ ടാസ്കിൻ അഹമ്മദ് പുറത്താക്കി. സ്കോർ 367 ആയപ്പോൾ 17 റൺസ് നേടിയ ആകാശ് ദീപിനെയും ടാസ്കിൻ പുറത്താക്കി. 374 ൽ എത്തിയപ്പോൾ 113 റൺസ് നേടിയ അശ്വിനിയും ടാസ്കിൻ പവലിയനിലേക്ക് അയച്ചു. രണ്ടു റൺസ് കൂടി ചേർത്തതോടെ ബുമ്രയും പുറത്തായതോടെ ഇന്ത്യൻ ഇഞിടണ് ഇന്നിഗ്‌സ്‌ 76 റൺസിന് അവസാനിച്ചു. ബംഗ്ളദേശിനായി ഹസൻ മഹമൂദ് അഞ്ചും ടാസ്കിൻ മൂന്നു വിക്കറ്റ് വീഴ്ത്തി.

തകർച്ചയോടെയാണ് ആദ്യ ദിനം ഇന്ത്യൻ ഇന്നിങ്സ് ആരംഭിച്ചത്.തുടക്കത്തിലെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. 19 പന്തില്‍ 6 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.ഹസന്‍ മഹ്മൂദ് പുറത്തേക്ക് ചലിപ്പിച്ച പന്തില്‍ രോഹിത് സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില് മഹ്മൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി മടങ്ങി.ആറു പന്തിൽ നിന്നും ആറ് റൺസ് നേടിയ കോലിയാവട്ടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച് ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി.

പകരമെത്തിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിരുന്നു.ലഞ്ചിന് പിന്നാലെ പന്തിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ 96 റണ്‍സ് ഉള്ളപ്പോഴായിരുന്നു ഹസന്‍ മഹ്‌മൂദിന് നാലാമത്തെ വിക്കറ്റ് സമ്മാനിച്ച് 39 റൺസ് നേടിയ പന്ത് മടങ്ങിയത്.95 പന്തിൽ ഫിഫ്റ്റി തികച്ച ജയ്‌സ്വാൾ കെ എൽ രാഹുലുമായി ഒരു ചെറിയ കൂട്ടുകെട്ട് ഉണ്ടാക്കി.ജയ്‌സ്വാൾ 56(118) നേടിയ ഓപ്പണറെ നഹിദ് റാണ പുറത്താക്കി.

അടുത്ത ഓവറിൽ 16 റൺസ് നേടിയ രാഹുലിനെ മെഹ്ദി ഹസൻ പുറത്താക്കിയതോടെ ഇന്ത്യ 6 വിക്കറ്റിന് 144 എന്ന നിലയിലായി. എന്നാൽ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന അശ്വിൻ ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി.രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീം സ്‌കോര്‍ 200 കടത്തിയത്. ഇരു താരങ്ങളും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും 150 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.ഇന്ത്യൻ സ്കോർ 330 ൽ നിൽക്കെ അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കി. 108 പന്തിൽ നിന്നും 10 ബൗണ്ടറിയും രണ്ടു അടക്കമാണ് അശ്വിൻ മൂന്നക്കത്തിലെത്തിയത്.തൻ്റെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് അശ്വിൻ ഇന്ന് ചെന്നൈയിൽ നേടിയത്.

Rate this post